മൂക്കിലേറ്റ ക്ഷതം ശബ്ദം മാറ്റി, ശക്തമായി തന്നെ തിരിച്ചുവരും : മഹേഷ് കുഞ്ഞുമോൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മിമിക്രി കലാകരനായ മഹേഷ് കുഞ്ഞുമോന് അടുത്തിടെ വാഹനാപകടത്തില്‍ പരുക്കേറ്റിരുന്നു. ആരോഗ്യം വീണ്ടെടുത്തു വരികയാണ് എന്ന് മഹേഷ് കുഞ്ഞുമോന്‍ വ്യക്തമാക്കിയിരിക്കുകയാണ്. താന്‍ പഴയതിനേക്കാളും അടിപൊളിയായി തന്നെ തിരിച്ചുവരും എന്നും അദ്ദേഹം വ്യക്തമാക്കുന്നു. കൊല്ലം സുധിയുടെ ജീവനെടുത്ത അപകടത്തില്‍ മിമിക്രി കലാകാരനായ മഹേഷ് കുഞ്ഞുമോനും ഉണ്ടായിരുന്നു.

തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദിയെന്ന് മഹേഷ് കുഞ്ഞുമോന്‍ പറഞ്ഞു. ‘ഞാന്‍ മിമിക്രി ആര്‍ട്ടിസ്റ്റാണ്. മിമിക്രിയിലൂടെയാണ് നിങ്ങള്‍ എല്ലാവരും എന്നെ ഇഷ്ടപെട്ടതും, തിരിച്ചറിഞ്ഞതും. ഇനി കുറച്ചു നാള്‍ റെസ്റ്റിലാണ്. നിങ്ങള്‍ ആരും വിഷമിക്കരുത്. അടിപൊളിയായി ഞാന്‍ തിരിച്ചുവരും. എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. അപകടം നടന്ന സമയം ഒന്നും എനിക്ക് ഓര്‍മ്മയില്ല. ആംബുലന്‍സില്‍ കയറ്റിയപ്പോഴാണ് കുറച്ച് ബോധം വീഴുന്നത്. സുധിച്ചേട്ടന്‍ മരിച്ചു പോയെന്ന് എനിക്ക് അറിയില്ലായിരുന്നു. മുന്‍ നിരയിലെ പല്ലുകള്‍ പോയി, മൂക്കിലേറ്റ ക്ഷതം ശബ്ദം മാറ്റി. പെടാപാട് പെട്ട ശസ്ത്രക്രിയകള്‍ ഒരുപാട് നടന്നു മഹേഷിന്റെ ശരീരത്തില്‍. മുഖത്തെ എല്ലുകള്‍ക്കും കൈക്കും പൊട്ടലുണ്ട്. നിങ്ങളാരും വിഷമിക്കരുത്. പഴയതിനെക്കാളും അടിപൊളിയായി ഞാന്‍ തിരിച്ചു വരും. അപ്പോഴും നിങ്ങള്‍ എന്റെ കൂടെയുണ്ടാകണം – മഹേഷ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...