പത്തനംതിട്ട: സ്ത്രീകളുടെ രാഷ്ട്രീയ സാമൂഹിക ശാക്തീകരണം പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകൃതമായിട്ടള്ള മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലയില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ഒന്നാം വാര്‍ഷികാഘോഷവും അവാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ പത്തനംതിട്ട എം.പി ആന്‍റോ ആന്‍റണിക്ക് മഹിളാ കോണ്‍ഗ്രസ് സ്വീകരണം നല്‍കി. ജനാധിപത്യത്തിന്‍റെ നിലനില്‍പ്പും ഭരണഘടനയുടെ സംരക്ഷണവും ഉറപ്പുവരുത്തുവാന്‍ മഹിളാ കോണ്‍ഗ്രസിന് കഴിഞ്ഞുവെന്നും തിരഞ്ഞെടുപ്പ് വിജയം ഉറപ്പിക്കാന്‍ മഹിളാ കോണ്‍ഗ്രസിന്‍റെ സജീവമായ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞെന്നും സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ച് ആന്‍റോ ആന്‍റണി എം.പി പറഞ്ഞു. വാര്‍ഷിക ആഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.
മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് രജനി പ്രദീപ് അദ്ധ്യക്ഷത വഹിച്ചു, അഡ്വ. കെ. ശിവദാസന്‍ നായര്‍, പി. മോഹന്‍രാജ്, മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവി, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ലാലി ജോണ്‍, സുധാ നായര്‍, ഗീത ചന്ദ്രന്‍, സെക്രട്ടറിമാരായ മഞ്ജു വിശ്വനാഥ്, ആശാ തങ്കപ്പന്‍, മഹിളാ കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്‍റ് കുഞ്ഞൂഞ്ഞമ്മ ജോസഫ്, ഡി.സി.സി വൈസ് പ്രസിഡന്‍റ് അഡ്വ. എ. സുരേഷ് കുമാര്‍, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ. ജാസിംകുട്ടി, എലിസബത്ത് അബു, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ജെറി മാത്യു സാം, മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് അബ്ദുള്‍കലാം ആസാദ്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് പ്രസിഡന്‍റ്, റനീസ് മുഹമ്മദ്, ജില്ലാ വൈസ് പ്രസിഡന്‍റുമാരായ സിന്ധു സുബാഷ്, ലീലാ രാജന്‍, മേഴ്സി സാമുവല്‍, വസന്ത ശ്രീകുമാര്‍, സുജാത മോഹന്‍, ബീന സോമന്‍, ശ്രീദേവി ബാലകൃഷ്ണന്‍, സജിനി മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.