പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയോടു ചേര്‍ന്നു മന്ദിരപടിക്കു സമീപം മാലിന്യം തള്ളുന്നതായി പരാതി

For full experience, Download our mobile application:
Get it on Google Play

റാന്നി: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയോടു ചേര്‍ന്നു മന്ദിരപടിക്കു സമീപം മാലിന്യം എത്തിച്ചു തള്ളുന്നതായി പരാതി. മന്ദിരംപടിയില്‍ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കാടുവളര്‍ന്ന സ്ഥലത്താണ് മാലിന്യം തള്ളല്‍. ദൂരെ സ്ഥലങ്ങളില്‍ നിന്നു വരെ മാലിന്യം എത്തിച്ച് ഇവിടെ കൊണ്ടു തള്ളുന്നുണ്ട്. ഇറച്ചി കോഴിയുടെ അവശിഷ്ടങ്ങള്‍, ചീഞ്ഞ മത്സ്യങ്ങള്‍, ഭക്ഷണാവശിഷ്ടങ്ങള്‍, ഉപയോഗ്യശൂന്യമായ പച്ചക്കറികള്‍, കുപ്പി, തുണികള്‍ തുടങ്ങിയ മാലിന്യങ്ങളാണ് ഏറെയും. ജനവാസ മേഖലയോടു ചേര്‍ന്ന സ്ഥലത്തെ മാലിന്യങ്ങള്‍ മഴയത്ത് ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം പരത്തുകയാണ്. പ്രദേശത്ത് കൊതുകുകളുടേയും ഈച്ചയുടെയും ശല്യം അതിരൂക്ഷമാണ്. പനി പടരുന്ന സാഹചര്യത്തില്‍ മാലിന്യം മൂലം കൊതുകും ഈച്ചയും രോഗം പടര്‍ത്തുമെന്നത് നാട്ടുകാരില്‍ ആശങ്കയുര്‍ത്തുന്നുണ്ട്. കാടുപിടിച്ച ഈ സ്ഥലത്ത് പന്നി ശല്യവും രൂക്ഷമാണ്. ഈ വസ്തുവിന്‍റെ ഒരു വശം സംസ്ഥാനപാതയും മറുവശം ഇടറോഡുമാണ്. രാത്രികളില്‍ ഇടറോഡു വഴി എത്തിയാണ് സാമൂഹ വിരുദ്ധര്‍ മാലിന്യം നിക്ഷേപിക്കുന്നത്. റാന്നി ഗ്രാമ പഞ്ചായത്തിന്‍റെ പരിധിയില്‍ വരുന്ന സ്ഥലമാണിത്. അധികൃതര്‍ കൃത്യമായി നടപടി എടുക്കണമെന്ന നാട്ടകാരുടെ ആവശ്യം ശക്തമാണ്.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ....

ശാസ്താംകോട്ട ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ വാനരസദ്യ നടന്നു

0
കൊല്ലം: കഴിഞ്ഞ നാൽപ്പത് വർഷത്തിലധികമായി കൊല്ലം ശാസ്താംകോട്ട ശ്രീ ധർമശാസ്താ...

ബിഹാർ പരീക്ഷാ വിവാദം : പട്നയിൽ ഉദ്യോഗാർഥികളുടെ പ്രതിഷേധ മാർച്ചിനിടയിൽ പോലീസുമായി ഏറ്റുമുട്ടൽ

0
പട്ന : എഴുപതാമത് ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ (ബി.പി.എസ്.സി.) പരീക്ഷ...