പത്തനംതിട്ട : ഭരണഘടനയെ തിരസ്കരിച്ചു മതാധിപത്യത്തിന് ഭരണാധികാരി കീഴ്പ്പെടുന്നതും ഇന്ത്യയുടെ പരമോന്നത സ്ഥാനം വഹിക്കുന്ന വനിത പ്രസിഡന്റിനെ അവഹേളിക്കുന്നതുമായ കാഴ്ചയാണ് പാർലമെന്റ് ഉദ്ഘാടനത്തിലൂടെ കേന്ദ്രസർക്കാർ നൽകുന്ന സന്ദേശം എന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തർ എംപി. മഹിളാ കോൺഗ്രസ് ജില്ലാ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംപി.
രാജ്യത്തിന്റെ യശസ്സ് ഉയർത്തിയ കായിക താരങ്ങൾക്ക് നേരിട്ട അപമാനം അവർക്കു ലഭിച്ച മെഡലുകൾ ഗംഗ നദിയിലേക്ക് എറിയപ്പെടേണ്ട സ്ഥിതിയിലേക്ക് എത്തിപെട്ടതും അവരെ കാണാനോ അവരുടെ പ്രശ്നം കേൾക്കനോ സമയം ഇല്ലാതെ വിദേശ രാജ്യങ്ങൾ സന്ദർശിക്കാൻ സമയം ഉള്ള പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളുടെ ജീവിതം തന്നെ ദുസ്സഹമാക്കുന്നു. എഐ ക്യാമറ, കെ ഫോൺ അഴിമതിയിൽ മുങ്ങികുളിച്ച കേരള സർക്കാർ ചോദ്യങ്ങൾക്കു മറുപടി പറയാതെ ഒളിച്ചു കളിക്കുന്നു എന്നും എംപി പറഞ്ഞു.
ജില്ല പ്രസിഡന്റ് രജനി പ്രദീപ് അധ്യക്ഷത വഹിച്ചു. രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രൊഫ. പിജെ കുര്യൻ, പത്തനംതിട്ട എംപി ആന്റോ ആന്റണി, ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, മുൻ പ്രസിഡന്റ് മോഹൻ രാജ്, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു, മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ലക്ഷ്മി, ജനറൽ സെക്രട്ടറിമാരായ സുജ ജോൺ, സുധ നായർ, ലാലി ജോൺ, ഗീത ചന്ദ്രൻ, സംസ്ഥാന സെക്രട്ടറിമാരായ ദീപ അനിൽ, ഓമന രാജപ്പൻ, അഡ്വ വിബിത ബാബു, ആശ തങ്കപ്പൻ, മഞ്ജു വിശ്വനാഥ്, അനില ദേവി, കെപിസിസി നിർവാഹസമിതി ജോർജ് മാമ്മൻ കൊണ്ടൂർ, കെപിസിസി സെക്രട്ടറിമാരായ അനീഷ് വരിക്കാണ്ണ മല, റിങ്കു ചെറിയാൻ, യുഡിഎഫ് ജില്ലാ കൺവീനർ എ ഷംസുദ്ധീൻ, ഡിസിസി വൈസ് പ്രസിഡന്റ് സുരേഷ് കുമാർ പത്തനംതിട്ട ബ്ലോക്ക് പ്രസിഡന്റ് അബ്ദുൽ കലാം ആസാദ്, മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് പ്രസീത രഘു, ആറന്മുള ബ്ലോക്ക് പ്രസിഡന്റ് സജിനി മോഹൻ, ജില്ലാ ഭാരവാഹികൾ ലീല രാജൻ, അന്നമ്മ ഫിലിപ്പ്, ജോയമ്മ സൈമൺ, ബീന സോമൻ, സുജാത മോഹൻ, റോസമ്മ ബാബുജി, രഞ്ജിനി സുനിൽ, സജി ദേവി, വിമല മധു എന്നിവർ പ്രസംഗിച്ചു. ഒളിമ്പിക്സിൽ ഉത്തർപ്രദേശിൽ നടന്ന ദേശീയ യൂണിവേഴ്സിറ്റിതല റോം വിംഗ് മത്സരങ്ങളിൽ കേരളത്തിന് വേണ്ടി 2 ഗോൾഡ് മെഡൽ നേടിയ ദേവപ്രിയ ദിലീപ് നെ ജെബി മേത്തർ എംപി ആദരിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033