തിരുവനന്തപുരം : ഭര്‍തൃ പീഡനത്തെക്കുറിച്ച് പരാതി പറയാന്‍ വിളിച്ച യുവതിയോട് മോശമായി പെരുമാറിയ മഹിള കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനെതിരെ എ.കെ.ജി സെന്ററിന് മുന്നില്‍ പ്രതിഷേധം. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായെത്തിയത്.
സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ആരംഭിക്കാനിരിക്കെയായിരുന്നു എ.കെ.ജി സെന്ററിന് മുന്നില്‍ പ്രതിഷേധം. പ്രവര്‍ത്തകരെ തടഞ്ഞ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധത്തെ തുടര്‍ന്ന് എ.കെ.ജി സെന്ററിന് മുന്നില്‍ പോലീസിനെ വിന്യസിച്ചിരിക്കുകയാണ്.