യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന് പിന്തുണയുമായി മഹിളാ കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരേ പരസ്യപ്രതികരണവുമായി രം​ഗത്തെത്തിയ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന് പിന്തുണയുമായി മഹിളാ കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷയും എംപിയുമായ ജെബി മേത്തർ. അടൂർ പ്രകാശ് മുതിർന്ന നേതാവാണെന്നും അദ്ദേഹത്തിന് തുറന്നുപറയാനുള്ള എല്ലാ അർഹതയുമുണ്ടെന്നായിരുന്നു ജെബി മേത്തറുടെ പ്രതികരണം. മഹിളാ കോൺഗ്രസ് യോഗം നടത്തണമെന്ന് മൂന്ന് മാസമായി ആവശ്യപ്പെടുന്നു. കെപിസിസി എക്സിക്യൂട്ടീവ് വിളിക്കണം എന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റിന് കത്ത് നൽകിയിട്ടുണ്ട്. പാർട്ടിക്ക് അകത്ത് പറയേണ്ട കാര്യങ്ങളുണ്ട്. അത് പറയാനാണ് യോഗം വിളിക്കണം എന്ന് ആവശ്യപ്പെട്ടത്. അടൂർ പ്രകാശ് സീനിയർ നേതാവാണ്. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ തള്ളിക്കളയാനാവില്ലെന്നും ജെബി മേത്തർ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കെപിസിസി ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തി അടൂർ പ്രകാശ് മുഖ്യമന്ത്രിക്കെതിരേ തുറന്നടിച്ചത്. യുഡിഎഫിൽ കൂടിയാലോചനകളില്ലെന്നും യുഡിഎഫ് കൺവീനറെന്ന നിലയിൽ താനുമായി കൂടിയാലോചന നടത്താതെയാണ് പല തീരുമാനങ്ങളും എടുക്കുന്നതെന്നായിരുന്നു അടൂർ പ്രകാശിന്റെ പരാതി. യുഡിഎഫിന്റെ പല തീരുമാനങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. യുഡിഎഫ് ചെയർമാനെന്നനിലയിൽ മുഖ്യമന്ത്രിയാണ് ഇക്കാര്യങ്ങൾ അറിയിക്കേണ്ടത്. എന്നാൽ മുഖ്യമന്ത്രി പലകാര്യങ്ങളും അറിയിക്കുന്നില്ലെന്നും അടൂർ പ്രകാശ് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിനുപിന്നാലെ അടൂർ പ്രകാശിനെ എതിർത്തും പിന്തുണച്ചും പല നേതാക്കളും രം​ഗത്തെത്തി. അടൂർ പ്രകാശിന്റെ തുറന്നുപറച്ചിലും മുഖ്യമന്ത്രിക്കെതിരായ പരസ്യവിമർശനവും കോൺ​ഗ്രസിനുള്ളിൽ പുതിയ തമ്മിലടിയിലേക്ക് വഴിതുറന്നിരിക്കുകയാണ്.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മന്ത്രി ഒജെ ജനീഷിനെ തടഞ്ഞുള്ള പ്രതിഷേധം ; കാസർകോട് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കടുത്ത നടപടിയുമായി...

0
കാസർകോട്: മന്ത്രി ഒജെ ജനീഷിനെ തടഞ്ഞുള്ള പ്രതിഷേധത്തിൽ കാസർകോട് ഡിവൈഎഫ്ഐ...

വാഗമൺ അഡ്വഞ്ചർ പാർക്കിലെ ഗ്ലാസ് ബ്രിജ് സഞ്ചാരികൾക്കായി തുറക്കുന്നു

0
പീരുമേട്: കഴിഞ്ഞ ഒൻപത് മാസമായി അടഞ്ഞുകിടക്കുന്ന വാഗമൺ അഡ്വഞ്ചർ പാർക്കിലെ...

വൈദ്യശാസ്ത്രത്തിന്റെ ‘ഓർക്കസ്ട്ര’യുമായി അടൂര്‍ ലൈഫ് ലൈൻ ആശുപത്രി

0
അടൂര്‍ : വൈദ്യശാസ്ത്ര പഠനത്തിന് സംഗീതത്തിന്റെ താളവും ഓർക്കസ്ട്രയുടെ ഏകോപനവും പകർന്നുനൽകുന്ന...

മുഖ്യമന്ത്രി വി.ഡി സതീശനെ പിന്തുണച്ച് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനെ പിന്തുണച്ച് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ....