പത്തനംതിട്ട : ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ജനദ്രോഹകരമായ നടപടികൾ പിൻവലിച്ച് അഡ്മിനിസ്ട്രേട്ടറെ തിരികെ വിളിക്കണമെന്ന ആവശ്യമുന്നയിച്ചും ദ്വീപ് ജനതക്ക് ഐക്യ ധാർഡ്യം പ്രഖ്യാപിച്ചുകൊണ്ടും മഹിളാ ജനതാദൾ (എസ്) പത്തനംതിട്ട ജില്ലാ കമ്മിറ്റി പോസ്റ്റ് ഓഫീസ് പടിക്കൽ
പ്രതിഷേധ സമരം നടത്തി.
പ്രതിഷേധ സംഗമം ജനതാദൾ (എസ്) ജില്ലാ പ്രസിഡന്റ് അലക്സ് കണ്ണമല ഉദ്ഘാടനം ചെയ്തു. മഹിളാ ജനതാദൾ (എസ്) ജില്ലാ പ്രസിഡന്റ് ജൂലി മാത്യൂസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സാറാ തോമസ് ഐക്യ ധാർഡ്യം പ്രഖ്യാപിച്ചു, സിന്ധു സുമേഷ്, സാലമ്മ ബിജി, നിഖില ബിജോ, ജോളി കൈപിലാവിൽ, ജില്ലാ സെക്രട്ടറി സുമേഷ് ഐശ്വര്യ, മണ്ഡലം വർക്കിംഗ് പ്രസിഡന്റ് ബിജോ പി.മാത്യു, നൗഷാദ് കണ്ണങ്കര തുടങ്ങിയവർ പങ്കെടുത്തു.