Saturday, June 22, 2024 3:51 pm

ഇലക്ട്രിക്കിലേക്ക് ചുവടുമാറുന്ന മഹീന്ദ്ര എസ്‌യുവികൾ; കൂടുതൽ അറിയാം

For full experience, Download our mobile application:
Get it on Google Play

ഇലക്ട്രിക് വാഹന സെഗ്മെന്റിൽ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാനുള്ള ശ്രമത്തിൽ, ഇന്ത്യയിലെ ഏറ്റവും വലിയ എസ്‌യുവി നിർമ്മാതാക്കളായ മഹീന്ദ്ര, വരും വർഷങ്ങളിൽ പുതിയ ഇലക്ട്രിക് എസ്‌യുവികളുടെ ഒരു വമ്പൻ റേഞ്ച് തന്നെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. വളരെ കാലം മുമ്പ് തന്നെ ഈ ഒരു ടെക്നോളജി മഹീന്ദ്രയുടെ കൈവശം ഉണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് ബ്രാൻഡ് അതിനായി ഒരു അഗ്രസ്സീവ് നിലപാട് സ്വീകരിക്കുന്നത്.

അടുത്തിടെ, സ്വാതന്ത്ര്യ ദിനത്തിൽ നടന്ന ചടങ്ങിൽ, കമ്പനി തങ്ങളുടെ ഇലക്ട്രിക് യുഗത്തിലേക്കുള്ള യാത്രയുടെ പദ്ധതികളും പ്ലാനുകളും വിശദീകരിക്കുകയും നിരവധി പുതിയ വാഹനങ്ങൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു. സമർപ്പിത ലൈഫ്‌സ്‌റ്റൈൽ ഓഫ് റോഡറായ ഥാറിന്റെ ഇലക്ട്രിക് പതിപ്പായ ഥാർ.e എന്ന മോഡലിന്റെ അരങ്ങേറ്റമായിരുന്നു ഈ പ്രഖ്യാപനങ്ങളിൽ ശ്രദ്ധേയമായത്. എന്നിരുന്നാലും, ഇത് മാത്രമായിരുന്നില്ല കമ്പനിയുടെ പ്ലാനിലുള്ളത്. ഡീസലിൽ നിന്ന് ഇലക്ട്രിക് പവർട്രെയിനിലേക്ക് ചേക്കേറുന്ന മഹീന്ദ്ര മോഡലുകൾ ഏതെല്ലാം എന്ന് നമുക്ക് നോക്കാം.

മഹീന്ദ്ര ഥാർ.e: നേരത്തെ സൂചിപ്പിച്ചതുപോലെ, മഹീന്ദ്ര താർ.e എന്ന് പേരിട്ടിരിക്കുന്ന ലൈഫ്‌സ്‌റ്റൈൽ ഓഫ്-റോഡർ ഥാറിന്റെ ഇലക്ട്രിക് പതിപ്പാണ് ഈ നിരയിലെ പ്രധാന ഹൈലൈറ്റ്. പരമ്പരാഗത CJ ജീപ്പ് ശൈലിയിലുള്ള ഡിസൈനിലും സ്റ്റൈലിംഗിലും നിന്ന് വ്യതിചലിക്കുന്ന ഒരു പുതിയ എക്സ്റ്റീരിയർ രൂപകൽപ്പനയാണ് ഈ മോഡൽ അവതരിപ്പിക്കുന്നത്. പ്രധാനമായി, പരമ്പരാഗത ലാഡർ-ഓൺ-ഫ്രെയിം ഷാസിയിൽ നിന്ന് മാറി നിർമ്മിക്കപ്പെടുന്ന ആദ്യത്തെ ഥാർ വേരിയന്റാണ് മഹീന്ദ്ര ഥാർ.e.

കമ്പനി പുറത്തുവിടുന്ന വിവരങ്ങൾ അനുസരിച്ച്, ഈ മോഡൽ മഹീന്ദ്രയുടെ INGLO P1 പ്ലാറ്റ്‌ഫോമിൽ നിർമ്മിക്കപ്പെടും. വീലുകൾക്കിടയിൽ സ്ഥാപിച്ചിരിക്കുന്ന ഒരു ഫ്ലാറ്റ് ബാറ്ററി പായ്ക്കും വാഹനത്തിലുണ്ടാവും. ഫ്രണ്ട്, റിയർ ആക്‌സിലുകൾക്ക് യഥാക്രമം 80 kW, 210 kW പവർ ഔട്ട്‌പുട്ടുകൾ നൽകാൻ കഴിവുള്ള, ഫോക്‌സ്‌വാഗനിൽ നിന്നും സോഴ്സ് ചെയ്ത ശക്തമായ മോട്ടോറുകളാവും സജ്ജീകരിക്കുക എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടാതെ, 60 kWh, 80 kWh ഓപ്ഷനുകളിലാവും ഈ എസ്‌യുവി അവതരിപ്പിക്കുന്നത്. ഈ സജ്ജീകരണത്തിന് ചെറിയ ബാറ്ററിയിൽ പായ്ക്ക് ഏകദേശം 325 കിലോമീറ്ററും വലിയ ബാറ്ററി പായ്ക്കിൽ 435 കിലോമീറ്റർ മുതൽ 450 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ചും നൽകാൻ കഴിയുമെന്ന് കണക്കാക്കപ്പെടുന്നു. വാഹനത്തിന്റെ ലോഞ്ചിംഗ് തീയതി സംബന്ധിച്ച്, ഔദ്യോഗികമായ സ്ഥിരീകരണം ഒന്നു ഉണ്ടായിട്ടില്ലെങ്കിലും, 2026 ഒക്ടോബറിനു ശേഷം ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.

മഹീന്ദ്ര XUV.e8: അടുത്തതായി ലിസ്റ്റിൽ സ്ഥാനം പിടിക്കുന്നത് മഹീന്ദ്ര XUV.e8 എന്ന മോഡലാണ്. അടിസ്ഥാനപരമായി, XUV.e8 ഇതിനകം തന്നെ രാജ്യത്ത് വൻ വിജയം കുറിച്ച മഹീന്ദ്ര XUV700 -യുടെ ഇലക്ട്രിക് പതിപ്പാണ്. ബോഡി ഡിസൈനിന്റെ കാര്യത്തിൽ അതിന്റെ ICE പതിപ്പിനോട് സാമ്യമുള്ളതാണെങ്കിലും, ഈ പുതിയ മോഡൽ വ്യത്യസ്‌തമായ ഇവി സ്പെക്ക് ഡിസൈൻ ഘടകങ്ങളായ ക്ലോസ്ഡ് ഗ്രില്ലുകളും വലിയ എൽഇഡി DRL-കളും ത്രികോണ LED ഹെഡ്‌ലൈറ്റുകളും കോപ്പർ ഹൈലൈറ്റുകളും ഉൾക്കൊള്ളുന്നു. പവർട്രെയിനിന്റെ കാര്യത്തിൽ, XUV.e8 -ൽ 80 kWh ബാറ്ററി പായ്ക്ക് നൽകാൻ സാധ്യതയുണ്ട്.

ഇലക്‌ട്രിക് പവർട്രെയിൻ 230 PS -നും 350 PS -നും ഇടയിൽ പവർ പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓൾ വീൽ ഡ്രൈവ് (AWD) സംവിധാനവും വാഹനത്തിൽ ഉൾപ്പെടുത്തും എന്ന് മഹീന്ദ്ര സ്ഥിരീകരിച്ചു. 2024 ഡിസംബറിൽ XUV.e8 -ന്റെ പ്രതീക്ഷിക്കാം എന്നാണ് മഹീന്ദ്ര പുറത്തുവിടുന്ന റിപ്പോർട്ട് സൂചിപ്പിക്കുന്നത്. മഹീന്ദ്ര ബൊലേറോ ഇവി: ബൊലേറോയുടെ ഇലക്‌ട്രിക് വേരിയൻറ് പുറത്തിറക്കാനുള്ള പദ്ധതിയാണ് മഹീന്ദ്രയുടെ കാര്യപരിപാടിയിൽ അടുത്തത്. 2000 -ലാണ് ബൊലേറോ എംയുവിയെ മഹീന്ദ്ര ആദ്യമായി ലോഞ്ച് ചെയ്തത്. വർഷങ്ങളായി വിപണിയിൽ വിൽപ്പനയ്ക്ക് എത്തുന്നുണ്ടെങ്കിലും, മഹീന്ദ്രയുടെ നിരയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിലൊന്നായി ബൊലേറോ ഇന്നും തുടരുന്നു.

മഹീന്ദ്രയുടെ ‘.e’ മോണിക്കറിന് കീഴിൽ വരുന്ന വരാനിരിക്കുന്ന ബൊലേറോ ഇവി, ഫോക്‌സ്‌വാഗനിൽ നിന്ന് സോഴ്സ് ചെയ്യുന്ന മോട്ടോറുകളുമായി വരുന്ന ഒരു റിയർ വീൽ ഡ്രൈവ് (RWD) സജ്ജീകരണം അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ, വാഹനത്തിന്റെ ഡ്രൈവിംഗ് റേഞ്ച്, ബാറ്ററി കപ്പാസിറ്റി, പവർ ഔട്ട്‌പുട്ട് എന്നിവയെക്കുറിച്ചുള്ള വ്യക്തമായ വിശദാംശങ്ങൾ മഹീന്ദ്ര വെളിപ്പെടുത്തിയിട്ടില്ല. കുറച്ച് മാസങ്ങൾ കൂടി ഈ വിവരങ്ങൾ കമ്പനി മൂടിവെക്കാൻ സാധ്യതയുണ്ട്. ഇലക്ട്രിക് എംയുവിയുടെ ലോഞ്ച് തീയതികളും നിർമ്മാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല. മഹീന്ദ്ര സ്‌കോർപ്പിയോ ഇവി: ഈ പട്ടികയിലെ അവസാനത്തെ എസ്‌യുവി മഹീന്ദ്രയുടെ ഇതുവരെയുള്ള ഏറ്റവും വിജയകരമായ മോഡലുകളിലൊന്നായ സ്‌കോർപിയോയുടെ ഇലക്ട്രിക് ആവർത്തനമാണ്. ബൊലേറോ ഇവിക്ക് സമാനമായി, സ്കോർപിയോ ഇവിയെക്കുറിച്ചുള്ള വിവരങ്ങൾ പരിമിതമായി തുടരുന്നു. ബൊലേറോ സഹോദരനെ പോലെ, ഈ എസ്‌യുവിയും ‘.ഇ’ മോണിക്കർ സ്വീകരിക്കും.
കൂടാതെ, ഓൾ-വീൽ ഡ്രൈവ് (AWD) കോൺഫിഗറേഷനുപുറമെ, തുടക്കത്തിൽ BYD, വാലിയോ എന്നിവയിൽ നിന്നാവും ബാറ്ററിയും മോറോട്ടും സോഴ്സ് ചെയ്യുക. അതിനുശേഷം ഫോക്സ്‌വാഗനിൽ നിന്നുമുള്ള മോട്ടോറുകളാവും ഇതിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബാറ്ററി കപ്പാസിറ്റി ഏകദേശം 75 kWh ആയിരിക്കും. സ്കോർപി ഇലക്ട്രിക്കിന്റെ പ്രതീക്ഷിക്കുന്ന ലോഞ്ച് തീയതി 2026 ഏപ്രിലിന് ശേഷമായിരിക്കും.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നിർധനനായ യുവാവ് വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടുന്നു

0
റാന്നി : നിർധനനായ യുവാവ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം...

തക്കാളി വില കുതിക്കുന്നു ; കർണാടക, തമിഴ്‌നാട്, ആന്ധ്ര, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ സെഞ്ച്വറി കടന്നു

0
കർണാടക : രാജ്യത്ത് തക്കാളി വില കുതിക്കുന്നു. കർണാടക, തമിഴ്‌നാട്, ആന്ധ്ര,...

ഇടമലയാർ കനാൽ അഴിമതി : 44 പ്രതികൾക്ക് 3 വർഷം തടവും 2 ലക്ഷം...

0
തൃശ്ശൂർ : ഇടമലയാർ കനാൽ പദ്ധതിയുടെ ഭാ​ഗമായ ചാലക്കുടി വലതുകര കനാൽ...

ഇടമലയാർ കനാൽ അഴിമതിയിൽ ശിക്ഷ വിധിച്ച് തൃശ്ശൂർ വിജിലൻസ് കോടതി

0
തൃശ്ശൂർ: ഇടമലയാർ കനാൽ പദ്ധതിയുടെ ഭാ​ഗമായ ചാലക്കുടി വലതുകര കനാൽ പുനരുദ്ധാരണത്തിലെ...