വിയറ്റ്നാo: വിയറ്റ്നാമില്‍ വീശിയടിച്ച മൊലാവ് ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 25 ആയി. 40 പേരെ കാണാതായെന്നാണ് റിപ്പോര്‍ട്ടുകള്‍. മദ്ധ്യ വിയറ്റ്നാമിലെ തീരപ്രദേശത്താണ് ശക്തമായ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. മരങ്ങള്‍ നിലംപൊത്തുകയും വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു വീഴുകയും ചെയ്തു. ക്വാങ് എന്‍ഗായ് പ്രവിശ്യയില്‍ കൊടുങ്കാറ്റില്‍ നിന്ന് വീടുകള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടു പേര്‍ക്ക് ജീവഹാനി സംഭവിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
145 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റടിച്ചത്. തെക്കന്‍ ദനാങ്ങില്‍ മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തു. മുന്‍കരുതലിന്‍റെ ഭാഗമായി 3,75,000 പേരെ മാറ്റിപാര്‍പ്പിച്ചു. സ്കൂളുകളും ബീച്ചുകളും അടക്കുകയും നൂറിലധികം വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തു.
ജൂണ്‍ മുതല്‍ നവംബര്‍ വരെയുള്ള മഴക്കാലത്ത് വിയറ്റ്നാം വലിയ പ്രകൃതി ദുരന്തങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. മധ്യ തീരദേശ പ്രവിശ്യകളാണ് ഇതിന്‍റെ കെടുതികള്‍ അനുഭവിക്കുന്നത്. സമീപ വര്‍ഷങ്ങളിലെ കൊടുങ്കാറ്റുകള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി.