തൃശൂര്‍: കുതിരാന്‍ ദേശീയപാതയില്‍ വിള്ളല്‍ കണ്ടെത്തിയ റോഡിനോട് ചേര്‍ന്നുള്ള കല്‍ക്കെട്ട് പൊളിച്ചു നിര്‍മിക്കും. കല്‍ക്കെട്ട് നില്‍ക്കുന്ന ഭാഗത്തെ സര്‍വീസ് റോഡ് മണ്ണിട്ട് അടയ്ക്കും. നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന് കുതിരാനില്‍ പരിശോധന നടത്തിയ ദേശീയപാത പ്രോജക്ട് ഡയറ്കടര്‍ പറഞ്ഞു. റോഡിന്റെ അരികില്‍ നിര്‍മിച്ച കല്‍ക്കെട്ട് കൃത്യമായ ചരിവോട് കൂടിയല്ല. സര്‍വീസ് റോഡ് നിര്‍മിക്കാന്‍ ചരിവ് ലേശം കുറച്ചു. അതിനാല്‍ കല്‍ക്കെട്ട് ഇടിഞ്ഞു. ഇതിനാകെ ഒരുപരിഹാരമേയുള്ളൂ.
കല്‍ക്കെട്ടിന്റെ ചരിവ് കൂട്ടണമെന്ന് ദേശീയപാത പ്രോജ്ക്ട് ഡയറക്ടര്‍ വിപിന്‍ മധു വിലയിരുത്തുന്നു. ഇതിനായി, സര്‍വീസ് റോഡില്‍ കൂടുതല്‍ മണ്ണിട്ട് ഉയര്‍ത്തണം. ഫലത്തില്‍ സര്‍വീസ് റോഡ് ഇല്ലാതാകും. ദേശീയപാതയുടെ മാപ്പില്‍ സര്‍വീസ് റോഡ് ഇല്ല. നാട്ടുകാരുടെ ആവശ്യപ്രകാരം കരാര്‍ കമ്പനി സര്‍വീസ് റോഡ് പണിതു. റോഡിനു വേണ്ടി കല്‍ക്കെട്ടിന്റെ ചരിവ് കുറച്ചതാണ് പ്രധാന പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാതയിലെ വിള്ളല്‍ പരിശോധിക്കാനെത്തിയ റവന്യൂമന്ത്രി കെ.രാജന്‍, എന്‍.എച്ചിന്റെ പ്രോജ്ക്ട് ഡയറക്ടറോട് ഇരുപത്തിനാലു മണിക്കൂറിനകം പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഉന്നത ഉദ്യോഗസ്ഥര്‍ എത്തിയത്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.