ഇടുക്കി : മകരവിളക്ക് ദിവസം വിനോദ സഞ്ചാര കേന്ദ്രങ്ങളായ പരുന്തുംപാറയിലും പാഞ്ചാലിമേട്ടിലും പൊതുജനങ്ങള്‍ക്ക് പ്രവേശനം നിരോധിച്ചു. വിനോദ സഞ്ചാരികളെ കൂടാതെ ധാരാളം ഭക്തരും മകരവിളക്കിനോടനുബന്ധിച്ച് ഈ പ്രദേശങ്ങളിലേക്കെത്തും. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം നിരോധിച്ചത്. വ്യാഴാഴ്ചയാണ് മകര വിളക്ക്.
മകരവിളക്ക് : പരുന്തുംപാറയിലും പാഞ്ചാലിമേട്ടിലും പൊതുജനങ്ങള്‍ക്ക് പ്രവേശനം നിരോധിച്ചു
RECENT NEWS
Advertisment