Wednesday, May 7, 2025 2:45 pm

മകരവിളക്ക് മഹോത്സവം ; ശബരിമല നട നാളെ തുറക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30 തിങ്കളാഴ്ച വൈകുന്നേരം 4ന് ശബരിമല ശ്രീധർമ്മശാസ്‌താ ക്ഷേത്ര നട തുറക്കും. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എസ്. അരുൺ കുമാർ നമ്പൂതിരി നടതുറക്കും. മേൽശാന്തി സന്നിധാനത്തെ ആഴിയിൽ അഗ്നി പകർന്ന ശേഷം തീർത്ഥാടകർക്ക് പതിനെട്ടാം പടി ചവിട്ടി ദർശനം നടത്താം. മണ്ഡലപൂജകൾ കഴിഞ്ഞ് ഡിസംബർ 26ന് രാത്രി 10ന് ഹരിവരാസനം പാടി നടയടച്ചിരുന്നു. നാളെ വൈകിട്ടാണ് മകരവിളക്ക് മഹോത്സവത്തിനായി ഇനി ശബരിമല നട തുറക്കുന്നത്. ജനുവരി 14 നായിരിക്കും മകരവിളക്ക് മഹോത്സവം നടക്കുക. കാര്യമായ പരാതികളും പ്രശ്‌നങ്ങളുമില്ലാതെ ശബരിമലയില്‍ മണ്ഡലകാല സീസണ്‍ പൂര്‍ത്തിയാക്കിയതിന്റെ ആശ്വാസത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടും കാര്യമായ പരാതികള്‍ ഉയര്‍ന്നിട്ടില്ല.

അതേസമയം ശബരിമല തീർത്ഥാടകർക്കായി പമ്പയിലെ സ്പോട്ട് ബുക്കിം​ഗ് കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കും. ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ ചേർന്ന അവലോകന യോഗത്തിൽ ആണ് തീരുമാനം. നിലവിൽ ഏഴ് കൗണ്ടറുകളാണുള്ളത്. അവ പത്താക്കി ഉയർത്തും. 60 വയസ് പൂർത്തിയായവർക്ക് മാത്രമായി പ്രത്യേക കൗണ്ടർ തുറക്കും. വരുമാനത്തിലും ഗണ്യമായ നര്‍ദ്ധനയുണ്ടായതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ഹാപ്പിയാണ്. ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ തന്നെ സന്തോഷം പങ്കുവച്ച് രംഗത്തെത്തിയിരുന്നു. മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ചു വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യവകുപ്പ് ഏർപ്പെടുത്തുന്നത്. മകരവിളക്ക് മഹോത്സവ ദിനങ്ങളിൽ അടിയന്തിരഘട്ടങ്ങൾ നേരിടുന്നതിനുവേണ്ടി മെഡിക്കൽ ഓഫീസർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും ഒരു റിസർവ്വ് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള നടപടി ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്.

ആംബുലൻസ് ഉൾപ്പെടെയുളള മെഡിക്കൽ ടീമിൻ്റെ സേവനം ഹിൽടോപ്പ്, ഹെയർപിൻ വളവ്, ഹിൽഡൗൺ, ദേവസ്വം പെട്രോൾ പമ്പ്, ത്രിവേണി പാലം, കെ.എസ്.ആർ.ടി.സി.ബസ്സ് സ്റ്റേഷൻ, ചക്കുപാലം, ചാലക്കയം, അട്ടത്തോട്, എന്നിവിടങ്ങളിൽ ലഭ്യമാക്കും. മണ്ഡലമഹോത്സവമവസാനിച്ചപ്പോൾ സംസ്ഥാന ആരോഗ്യവകുപ്പിൻ്റെ കീഴിലുള്ള പമ്പ, സന്നിധാനം, നിലയ്ക്കൽ, നീലിമല, അപ്പാച്ചിമേഡ്, കോന്നി, പന്തളം, ചരൽമെട്, ചെങ്ങന്നൂർ, എരുമേലി തുടങ്ങിയ ഇടങ്ങളിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ ലഭിച്ച അയ്യപ്പഭക്തർ 1,54,739 പേരാണ്. സന്നിധാനം സർക്കാർ ആശുപത്രിയിൽ മാത്രം 56,272 പേർക്കും പമ്പ ആശുപത്രിയിൽ 23,687 പേർക്കുമാണ് ഇതുവരെ ചികിത്സ നൽകിയിട്ടുള്ളതെന്ന് സന്നിധാനം സർക്കാർ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ അരുൺ വിനായകൻ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഗ്ലോബല്‍ സ്‌പേസ് എക്‌സ്‌പ്ലൊറേഷന്‍ കോണ്‍ഫറന്‍സിൽ ബഹിരാകാശ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

0
ന്യൂഡല്‍ഹി: ഇന്ത്യയുടെ ബഹിരാകാശ യാത്ര മറ്റുള്ളവരുമായി മത്സരിക്കുന്നതിന് വേണ്ടിയല്ലെന്നും ഒന്നിച്ച് ഉയരങ്ങള്‍...

ഓപ്പറേഷൻ സിന്ദൂരിയെ സിപിഎം സ്വാഗതം ചെയ്യുന്നുവെന്ന് എം എ ബേബി

0
തിരുവനന്തപുരം: ഓപ്പറേഷൻ സിന്ദൂരിയെ സിപിഎം സ്വാഗതം ചെയ്യുന്നുവെന്നും സർവ്വകക്ഷി യോഗത്തിൽ എടുത്ത...

കേരളത്തിന്റെ അവിഭാജ്യ ഘടകമാണ് അന്യസംസ്ഥാന തൊഴിലാളികളെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: കേരളത്തിന്റെ അവിഭാജ്യ ഘടകമാണ് അന്യസംസ്ഥാന തൊഴിലാളികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....