സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന ഒന്‍പത് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന ഒന്‍പത് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. വനം വകുപ്പ് ജീവനക്കാരായ ഒന്‍പത് ഉദ്യോഗസ്ഥര്‍ അനര്‍ഹമായ രീതിയില്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണ വിധേയമായി സസ്പെൻഷൻ നടപടി സ്വീകരിച്ചത്. ഒരു എല്‍. ഡി. ടൈപിസ്റ്റ്, വാച്ചര്‍, ഏഴ് പാര്‍ട്ട് ടൈം സ്വീപർമാരെയുമാണ് സസ്പെൻഡ് ചെയ്തത്. തട്ടിപ്പ് പുറത്ത് വന്നതോടെ സാമൂഹ്യ ക്ഷേമ പെൻഷൻ പട്ടികയിൽ വിശദമായ പരിശോധനയാണ് സർക്കാർ ലക്ഷ്യമിടുന്നത്. തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ വാര്‍ഡ് അടിസ്ഥാനത്തിൽ പട്ടിക പരിശോധിച്ച് അനർഹരുണ്ടെങ്കിൽ ഒഴിവാക്കാനാണ് തീരുമാനം. ഇതിനായി സോഷ്യൽ ഓഡിറ്റിംഗ് നടക്കും. വാര്‍ഡ് അടിസ്ഥാനത്തിൽ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വാര്‍ഡ് അടിസ്ഥാനത്തിൽ ഗുണഭോക്താക്കളുടെ പട്ടികയെടുത്ത് ഓരോരുത്തരുടേയും അര്‍ഹത സംബന്ധിച്ച വിലയിരുത്തൽ നടത്തും.

സര്‍ക്കാര്‍ ജീവനക്കാരുടേയും പെൻഷൻകാരുടെയും പ്രത്യേക ലിസ്റ്റുണ്ടാക്കി നടപടി ഉറപ്പാക്കും. വിശദമായ പരിശോധനക്ക് ശേഷം പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നത് അടക്കം നടപടികളും ആലോചനയിലുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ വരെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരം പുറത്ത് വന്നതോടെ അനര്‍ഹമായി പെൻഷൻ പറ്റുന്നവരുടെ വിവരങ്ങൾ കത്തായും ഇമെയിലായും എത്തുന്നുണ്ട്. ഉയര്‍ന്ന് വരുന്ന പരാതികൾ ഓരോന്നും അതാത് തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറി പരിശോധിച്ച് നടപടി ഉറപ്പാക്കും. ക്ഷേമപെൻഷൻ വാങ്ങുന്നതിനുള്ള അര്‍ഹതാ മാനദണ്ഡങ്ങൾ കൃത്യമായ ഇടവേളകളിൽ പരിശോധിക്കാനും ഇതു സംബന്ധിച്ച് സര്‍ക്കാർ ഉത്തരവിലടക്കം നിലവിലുള്ള പഴുതുകൾ പരിഹരിക്കാനും ആലോചനയുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎസ്‌സി പരീക്ഷ ക്രമക്കേട് : ആദ്യകേസിൽ ‍തെളിവെടുപ്പ് പൂർത്തിയായി ; 2 ഉദ്യോഗസ്ഥർ പ്രതികളാകും

0
തിരുവനന്തപുരം : ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ...

വിദ്യാർത്ഥിയുടെ ആത്മഹത്യ ; വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് കോളേജ് മാനേജ്മെന്‍റ്

0
കൊച്ചി: വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ...

50 ജീവനക്കാരെ പുറത്താക്കി എൻ.ടി.എ. ; നിലവിലുള്ള രീതികളിൽ പൂർണമായ മാറ്റങ്ങൾ വരുത്തും :...

0
ന്യൂഡൽഹി : നീറ്റ് ബിരുദ പരീക്ഷാചോർച്ചയ്ക്കും യു.ജി.സി.-നെറ്റ് പരീക്ഷകളിലെ ഗുരുതര വീഴ്ചകൾക്കും...

പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂ ; സംസ്ഥാന ഘടകങ്ങൾക്ക് കർശന...

0
ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ...