പിഎസ്‌സി പരീക്ഷ ക്രമക്കേട് : ആദ്യകേസിൽ ‍തെളിവെടുപ്പ് പൂർത്തിയായി ; 2 ഉദ്യോഗസ്ഥർ പ്രതികളാകും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ പിഎസ്‌സിയിലെ തെളിവെടുപ്പ് ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പൂർത്തിയാക്കി. പിഎസ്‌സിയിലെ 2 ഉദ്യോഗസ്ഥരെ പ്രതികളാക്കി വൈകാതെ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. ക്രമക്കേടുമായി ബന്ധപ്പെട്ട് എസ്ഐടി റജിസ്റ്റർ ചെയ്ത ആദ്യ കേസാണിത്. പിഎസ്‌സി ആസ്ഥാനത്ത് ഒരാഴ്ചയോളം നീണ്ട തെളിവെടുപ്പിൽ ഓൺ സ്ക്രീൻ മാർക്കിങ്ങുമായി ബന്ധപ്പെട്ട രേഖകളടക്കം ശേഖരിച്ചു. രേഖകളെല്ലാം ഡിജിറ്റലായതിനാൽ സൈബർ വിദഗ്ധരുടെ സഹായത്തോടെയായിരുന്നു തെളിവെടുപ്പ്. ഇടത് സർവീസ് സംഘടനയിൽപെട്ടയാൾക്ക് അന്യായമായി ജോലി ലഭിക്കാൻ പരീക്ഷാമൂല്യനിർണയത്തിൽ ഗുരുതര ക്രമക്കേട് നടത്തിയെന്നു സ്ഥിരീകരിച്ചതോടെയാണു കഴിഞ്ഞ മാസം കേസ് രജിസ്റ്റർ ചെയ്തത്.

അനധികൃത നിയമനം നൽകാൻ 58 മാർക്കിന്റെ 10 ചോദ്യങ്ങളാണു മൂല്യനിർണയം നടത്താതിരുന്നത്. അദ്ദേഹം ഉത്തരം എഴുതാതിരിക്കുകയോ തെറ്റിക്കുകയോ ചെയ്ത ചോദ്യങ്ങളായിരുന്നു ഇവ. ഈ രീതിയിൽ തിരിമറി നടന്നില്ലായിരുന്നെങ്കിൽ റാങ്ക് പട്ടികയിൽ പോലും അദ്ദേഹത്തിന് ഇടംലഭിക്കില്ലായിരുന്നു. ഇതു സ്ഥിരീകരിക്കുന്ന തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചതായാണു വിവരം. മറ്റു പരീക്ഷകളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഉദ്യോഗാർഥികളിൽനിന്നു ലഭിച്ച പരാതികളിലും എസ്ഐടി അന്വേഷണം നടത്തുന്നുണ്ട്. ഒരു ക്രമക്കേടിൽ കൂടി വൈകാതെ കേസ് രജിസ്റ്റർ ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

കോഴിക്കോട് ജില്ലയിൽ നാളെ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവ‍ർ ഇബ്രാഹിമിൻ്റെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...

കാറിൽ എംഡിഎംഎ കടത്തി ; യുവതിയും യുവാവും അറസ്റ്റിൽ

0
ചെർക്കള : കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ. ചട്ടഞ്ചാൽ,...