50 ജീവനക്കാരെ പുറത്താക്കി എൻ.ടി.എ. ; നിലവിലുള്ള രീതികളിൽ പൂർണമായ മാറ്റങ്ങൾ വരുത്തും : വിദ്യാഭ്യാസമന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : നീറ്റ് ബിരുദ പരീക്ഷാചോർച്ചയ്ക്കും യു.ജി.സി.-നെറ്റ് പരീക്ഷകളിലെ ഗുരുതര വീഴ്ചകൾക്കും പിന്നാലെ നാഷണൽ ടെസ്റ്റിങ് ഏജൻസി(എൻ.ടി.എ.)യിൽ വൻ അഴിച്ചുപണി. പരീക്ഷാനടത്തിപ്പ് സംവിധാനം പൂർണമായി പരിഷ്കരിക്കുന്നതിന്റെ ഭാഗമായി 50-ലധികം ജീവനക്കാരെ പുറത്താക്കിയതായി കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു. 10 പ്രധാന നേതൃതസ്തികകളിലേക്ക് പ്രൊഫഷണലുകളെ നിയമിക്കുന്നതിനായി വിജ്ഞാപനം പുറപ്പെടുവിച്ചു. എല്ലാ പഴുതുകളുമടച്ചുവേണം പരീക്ഷകൾ സംഘടിപ്പിക്കാനെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.)യോട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി.

മുഴുവൻ പരീക്ഷാനടപടികളെക്കുറിച്ചും വിശദ പരിശോധന നടത്താനും തിരുത്തൽ നടപടികളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാനും എൻ.ടി.എ.യോട് നിർദേശിച്ചു. യു.ജി.സി. നെറ്റ് പരീക്ഷയിലെ മൂന്നുവിഷയങ്ങളിൽ പുനഃപരീക്ഷ പ്രഖ്യാപിച്ചതിനുപിന്നാലെ ഉന്നതതല യോഗം വിളിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പരീക്ഷാ പ്രോട്ടക്കോളുകൾ കർശനമായി പാലിച്ചിരിക്കണം. ചോദ്യക്കടലാസ് തയ്യാറാക്കലടക്കം രഹസ്യസ്വഭാവമുള്ള പ്രവർത്തനങ്ങൾക്ക് നിലവിലുള്ള രീതികൾ പൂർണമായി പൊളിച്ചെഴുതണം.  ചോദ്യക്കടലാസ് പ്രവർത്തനങ്ങൾക്ക് പ്രത്യേക മുറികൾ, തയ്യാറാക്കുന്നവർക്ക് പരിശോധനകൾ, ഫോണും സാമഗ്രികളും സൂക്ഷിക്കുന്നതിന് പ്രോട്ടക്കോൾ തുടങ്ങിയ സുരക്ഷാ നിയന്ത്രണങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...