മകരവിളക്ക് : ശബരിമലയിൽ ഇടതടവില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കാൻ കെ എസ് ഇ ബി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമലയിൽ മകരവിളക്ക് തീർത്ഥാടനത്തിനോടനുബന്ധിച്ച് സുഗമമായ വൈദ്യുതി വിതരണം ഉറപ്പാക്കാൻ കെ എസ് ഇ ബി. മണ്ഡലകാല തീർത്ഥാടനത്തിന് ശേഷം ഡിസംബർ 27നു ശബരിമല ശ്രീധർമ്മ ശാസ്താക്ഷേത്രം നടയടച്ചിരുന്നു. ഡിസംബർ 30ന് മകരവിളക്ക് മഹോത്സവത്തിന് നട തുറക്കും. പമ്പ, സന്നിധാനം, നിലയ്ക്കൽ, ശബരിമലയിലെ മറ്റ് അനുബന്ധ പ്രദേശങ്ങളിലെ വൈദ്യുതി-വിതരണ സംവിധാനങ്ങളുടെ പരിശോധനയും അറ്റകുറ്റപണികളും ഡിസംബർ 29ന് പൂർത്തിയാകും. ഇതിനായി കൂടുതൽ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.

ഇവിടങ്ങളിൽ ആവശ്യമായ വെളിച്ചം ഒരുക്കുന്നതിനായി പമ്പ, സന്നിധാനം പരിസരങ്ങളിൽ 4500 എൽ ഇ ഡി ലൈറ്റുകളും നിലയ്ക്കലിൽ 5000 എൽ ഇ ഡി ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. മകരവിളക്കിന് ഭക്തർ കൂടുതലായി വരുന്ന സ്ഥലങ്ങളിലും ലൈറ്റുകൾ സ്ഥാപിക്കുകയാണ്. റാന്നി, പെരുനാട്, കാക്കാട് ഇലക്ട്രിക്കൽ സെക്ഷനിലെ ജീവനക്കാർ കൂടാതെ ഒരു അസിസ്റ്റന്റ് എഞ്ചിനീയറുടെ നേതൃത്ത്വത്തിൽ 25 ജീവനക്കാരെയും വിവിധ പ്രവർത്തികൾക്കായി നിയോഗിച്ചിട്ടുണ്ട്. സുരക്ഷാ പരിശോധനകളും ദ്രുതഗതിയിൽ തുടരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...