ശബരിമല മകരവിളക്ക് – പത്തനംതിട്ട നഗരസഭ കൺട്രോൾ റൂം തുറക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: മകരവിളക്കിനോട് അനുബന്ധിച്ച് ജില്ലാ ആസ്ഥാനത്ത് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ അയ്യപ്പഭക്തർക്ക് ആവശ്യമായ ക്രമീകരണങ്ങൾ സജ്ജമാക്കാനായി നഗരസഭ കൺട്രോൾ റൂം തുറക്കും. ജനുവരി 13, 14,15 തീയതികളിൽ എത്തുന്ന അയ്യപ്പ ഭക്തർക്കാവശ്യമായ ക്രമീകരണങ്ങളാണ് നഗരസഭ ഒരുക്കുന്നത്. ആയുർവേദ, ഹോമിയോ വകുപ്പുകളുടെ നേതൃത്വത്തിൽ പരിശോധനകളും ചികിത്സകൾ നടത്താൻ വേണ്ട ക്രമീകരണങ്ങളും ഇടത്താവളത്തിൽ ഉണ്ടാകും. കെഎസ്ആർടിസി ബസുകൾ പാർക്ക് ചെയ്യുന്നതിനായി ഇടത്താവളത്തിലും റിങ് റോഡിലും പ്രത്യേക പാർക്കിംഗ് സംവിധാനങ്ങൾ സജ്ജമാക്കും.

നഗരത്തിലെ പ്രകാശിക്കാതെ കിടക്കുന്ന തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കാനും കുടിവെള്ളം ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ചെയ്യുവാനും വാട്ടർ അതോറിറ്റി, കെഎസ്ഇബി വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി പോലീസ് വേണ്ട ക്രമീകരണങ്ങൾ നടത്തും. ഫയർഫോഴ്സിന്റെയും പൊതുമരാമത്ത് വപ്പുകളുടെയും സേവനവും നഗരത്തിൽ മൂന്നുദിവസം ഉണ്ടാവും.
നഗരസഭ ചെയർപേഴ്സൺ സിന്ധു അനിൽ വിളിച്ചു ചേർത്ത വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ക്രമീകരണങ്ങൾ തയ്യാറാക്കിയത്.

ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സജിനീ മോഹൻ, ക്ഷേമകാര്യ സമിതി അധ്യക്ഷൻ അൻസാർ മുഹമ്മദ്, യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ.എ. സുരേഷ് കുമാർ, എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ പി കെ അനീഷ്, വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് എസ് സരിത, എസ് സാബു, കെ അശ്വനികുമാർ, കെ ശ്രീകുമാർ, കെ ആർ രാജേഷ് കുമാർ, ടി എൻ തുളസി ദാസ് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...