ആറാട്ടുപുഴ : ഇടനാട്ടിടം ദേവീക്ഷേത്രത്തിലെ മകയിര ഉത്സവവും ഭാഗവതസപ്താഹജ്ഞാനയജ്ഞവും 27 മുതൽ ഏപ്രിൽ മൂന്നുവരെ നടക്കും. ഉത്സവത്തിന് മുന്നോടിയായി 26-ന് സമ്പൂർണ നാരായണീയപാരായണം നടക്കും. വൈകിട്ട് ഏഴിന് ഭാഗവതമാഹാത്മ്യപ്രഭാഷണം. തൃക്കൊടിത്താനം വിശ്വനാഥൻ യജ്ഞാചാര്യനാണ്. 27-ന് രാവിലെ നടക്കുന്ന അഷ്ടദ്രവ്യ മഹാഗണപതിഹോമത്തോടെ ഉത്സവച്ചടങ്ങുകൾ ആരംഭിക്കും. വൈകിട്ട് 5.30 മുതൽ നീർവിളാകേശ ഭജൻസ് അവതരിപ്പിക്കുന്ന ഭജന. 28-ന് രാത്രി എട്ടിന് ശിവശക്തി തിരുവാതിരസംഘം ഇടനാട് അവതരിപ്പിക്കുന്ന തിരുവാതിര. 29-ന് രാത്രി എട്ടിന് ശ്രീഭദ്ര തിരുവാതിരസംഘം ആറാട്ടുപുഴ അവതരിപ്പിക്കുന്ന തിരുവാതിര.
30-ന് രാത്രി എട്ടിന് തപസ്യ കോയിപ്രം അവതരിപ്പിക്കുന്ന തിരുവാതിര, കൈകൊട്ടിക്കളി, കോൽക്കളി എന്നിവ നടക്കും. ഏപ്രിൽ ഒന്നിന് രാത്രി എട്ടിന് ശ്രീധർമശാസ്താ തിരുവാതിരസംഘം നീർവിളാകം അവതരിപ്പിക്കുന്ന തിരുവാതിര. മകയിര ഉത്സവദിനമായ ഏപ്രിൽ മൂന്നിന് രാവിലെ അഷ്ടദ്രവ്യഗണപതിഹോമം, താഴ്മൺ മഠം തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാർമികത്വത്തിൽ നവകം, ശ്രീഭൂതബലി, കാവിൽ നൂറും പാലും, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, വൈകിട്ട് 7.30-ന് സേവ, രാത്രി 8.30-ന് അത്താഴപൂജ, കളമെഴുത്തും പാട്ടും നടക്കുമെന്ന് പ്രസിഡന്റ് കെ.എസ്. സുദർശനൻ, സെക്രട്ടറി മൻമോഹൻ കുമാർ എന്നിവർ അറിയിച്ചു. സപ്താഹയജ്ഞത്തോടനുബന്ധിച്ച് എല്ലാ ദിവസവും ഉച്ചയ്ക്ക് ഒന്നിന് അന്നദാനം നടക്കും.