വെെകുന്നേരം ചായയ്‌ക്കൊപ്പം കഴിക്കാൻ പറ്റിയ ഒരു പലഹാരമാണ് അവൽ ലഡു. കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ഹെൽത്തിയായൊരു പലഹാരമാണ് അവിൽ ലഡു. ഇനി എങ്ങനെയാണ് അവിൽ ലഡു തയ്യാറാക്കുന്നതെന്ന് നോക്കിയാലോ.
വേണ്ട ചേരുവകൾ
1. അവിൽ ഒരു കപ്പ്
2.തേങ്ങ ചുരണ്ടിയത് 4 വലിയ സ്പൂൺ
ശർക്കരപ്പാനി അരക്കപ്പ്
ഏലയ്ക്കാപ്പൊടി അര ചെറിയ സ്പൂൺ
3.നെയ്യ് ഒരു ചെറിയ സ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാനിൽ അവിൽ നന്നായി ചൂടാക്കുക. ഇത് തണുത്ത ശേഷം മിക്സിയിൽ നന്നായി പൊടിച്ചെടുക്കാം. പൊടിഞ്ഞശേഷം രണ്ടാമത്തെ ചേരുവ കൂടി ചേർത്ത് ഒന്നുകൂടി മിക്സിയിൽ അടിച്ചെടുക്കുക. ഈ മിശ്രിതം ഒരു ബൗളിലേക്ക് മാറ്റി നെയ്യ് ചേർത്തിളക്കി ചെറിയ ഉരുളകളാക്കി വിളമ്പുക. രുചികരമായ അവിൽ ലഡു തയ്യാർ.