നികുതി വരുമാനത്തില്‍ വലിയ കുറവ് – നികുതി ചോര്‍ച്ച തടയാന്‍ കര്‍ശന നടപടി ; ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : നികുതി ചോര്‍ച്ച തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. പാലക്കാട് ജില്ലയിലെ വിവിധ അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു ധനമന്ത്രി. സാങ്കേതിക സംവിധാനങ്ങള്‍ വര്‍ധിപ്പിച്ച്‌ പരിശോധന കര്‍ശനമാക്കാനാണ് തീരുമാനം. കൃത്യമായി നികുതി അടക്കാത്തതും, നികുതി വെട്ടിപ്പുമാണ്  സംസ്ഥാനത്തിന്റെ വരുമാനം കുറയാന്‍ കാരണമെന്നാണ് സര്‍ക്കാര്‍ വിലിയിരുത്തല്‍. ജിഎസ്ടി നടപ്പിലാക്കിയ നാല് വര്‍ഷത്തിനിടെ ഇപ്പോഴാണ് സംസ്ഥാനത്തെ നികുതി വരുമാനത്തില്‍ വലിയ കുറവാണ്ടാവുന്നത്. നേരത്തെ ഓരോ വര്‍ഷവും നികുതി വരുമാനം വര്‍ധിക്കുന്നിടത്താണ് ഇപ്പോള്‍ വലിയ കുറവുണ്ടാവുന്നത്.

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ജി എസ് ടി ബില്‍ ഇല്ലാതെ, നികുതിവെട്ടിച്ച്‌ സാധനങ്ങള്‍ സംസ്ഥാനത്ത് എത്തുന്നു എന്ന വിവരത്തിന് അടിസ്ഥാനത്തിലാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന നടത്തിയത്. ‘ക്യാമറകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കും. നികുതി ചോര്‍ച്ച തടയുക എന്ന ലക്ഷ്യത്തോടെ പരിശോധനകള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രവർത്തിക്കുന്നത് 611 സ്കൂളുകൾ; സിജെപി പരിശോധനയ്ക്ക് പിന്നാലെ സർക്കാരിന്റെ വിശദീകരണം പുറത്ത്

0
ജയ്പൂര്‍: രാജസ്ഥാനില്‍ 611 സ്‌കൂളുകള്‍ക്ക് സ്വന്തമായി കെട്ടിടങ്ങള്‍ പോലും ഇല്ലെന്ന് സിജെപി....

നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും നേതൃത്വത്തിൽ കർഷക ചന്ത ആരംഭിച്ചു

0
നാറാണംമൂഴി : കൃഷിഭവന്‍റെയും നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്‍റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം സമൃദ്ധി...

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കും : മന്ത്രി...

0
തിരുവനന്തപുരം : സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിൽ എല്ലാദിവസവും 24 മണിക്കൂറും...