Friday, July 4, 2025 1:25 pm

വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരും വാക്സിന്‍ എടുത്തെന്ന് ഉറപ്പുവരുത്തണം ; ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വിദ്യാലയങ്ങളുമായി ബന്ധമുള്ള എല്ലാ ജീവനക്കാരും കോവിഡ് വാക്സിന്‍ എടുത്തെന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ) യോഗത്തിലാണ് കളക്ടര്‍ ഇക്കാര്യം പറഞ്ഞത്. അധ്യാപകര്‍, അനധ്യാപക ജീവനക്കാരെ കൂടാതെ കാന്റീന്‍ ജീവനക്കാര്‍, സ്‌കൂള്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍, മറ്റ് ജീവനക്കാര്‍, താത്കാലിക ജീവനക്കാര്‍ തുടങ്ങി എല്ലാവരും വാക്സിന്‍ സ്വീകരിക്കണം.

അതത് വിദ്യാലയങ്ങള്‍ തങ്ങളുടെ വിദ്യാലയങ്ങളിലെ വാക്‌സിന്‍ സ്വീകരിച്ചവരും അല്ലാത്തവരുമായ മുഴുവന്‍ ജീവനക്കാരുടെയും കണക്കുകള്‍ അതത് ഹെല്‍ത്ത് സെന്ററുകളില്‍ സമര്‍പ്പിക്കുകയും ഡി.ഡി എജ്യുക്കേഷന്‍ ഇവ പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്യേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ മുഴുവന്‍ ആളുകളേയും വാക്‌സിനേഷന്റെ ഭാഗമാക്കിതീര്‍ക്കുക എന്ന ലക്ഷ്യത്തോടെ അങ്കണവാടി വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സഹായത്തോടെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ അതത് തദ്ദേശ സ്ഥാപനങ്ങളിലെ വാക്‌സിന്‍ സ്വീകരിക്കാനുള്ളവരുടെ വിവരശേഖരണം ആരംഭിക്കും. സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ഈ മാസത്തോടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും കളക്ടര്‍ പറഞ്ഞു.

ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി ഗോപകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, എന്‍.എച്ച്.എം ഡി.പി.എം ഡോ.ശ്രീകുമാര്‍, പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ കെ.ആര്‍ സുമേഷ്, ഡെപ്യൂട്ടി ഡിഎംഒ ഡോ.സി.എസ് നന്ദിനി, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മെഡിക്കൽ കോളേജ് കെട്ടിടവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധിക്കും : ജില്ലാ കളക്ടർ ജോൺ...

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ പ്രാഥമിക അന്വേഷണം നടത്തിയതിന്...

മന്ത്രി വീണാ ജോർജ്ജ് രാജി വെയ്ക്കണം : ഡി.സി.സി യുടെ പ്രതിഷേധ മാർച്ച് ഇന്ന്...

0
പത്തനംതിട്ട : കെടുകാര്യസ്ഥതയുടേയും അഴിമതിയുടേയും ആൾരൂപമായ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ്...

കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത. കേരളത്തിൽ ഇന്ന്...

ജോലി സമയത്ത് ജീവനക്കാർ മദ്യപിച്ച് എത്തരുതെന്ന് പത്തനംതിട്ട ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ സർക്കുലർ

0
പത്തനംതിട്ട : ജോലി സമയത്ത് ജീവനക്കാർ മദ്യപിച്ച് എത്തരുതെന്ന് പത്തനംതിട്ട...