എസ്എസ്എൽസി പാസായ എല്ലാവർക്കും ആവശ്യമായ സീറ്റുകൾ സംസ്ഥാനത്തുണ്ട്‌ : മന്ത്രി വി ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എസ്എസ്എൽസി പാസായ എല്ലാവർക്കും തുടർ പഠനത്തിന് ആവശ്യമായ സീറ്റുകൾ സംസ്ഥാനത്ത് ലഭ്യമാണെന്ന്‌ മന്ത്രി വി ശിവൻകുട്ടി. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ചുരുക്കം ചില വിദ്യാർഥികൾക്ക് അവരുടെ അപേക്ഷയിൽ വളരെ കുറച്ചു മാത്രം ഓപ്ഷനുകൾ ഉൾപ്പെടുത്തിയതിന്റെ ഫലമായി ആദ്യ അലോട്ട്മെന്റിൽ ഉൾപ്പെടാൻ കഴിഞ്ഞിട്ടില്ലെങ്കിലും രണ്ടാമത്തെ അലോട്ട്മെന്റിൽ പ്രവേശനം ലഭിക്കും.

ഒന്നാമത്തെ അലോട്ട്മെന്റിൽ ഒഴിഞ്ഞുകിടക്കുന്ന സംവരണ വിഭാഗ സീറ്റുകളും EWS റിസർവേഷനിലെ ഒഴിവുള്ള സീറ്റുകളും രണ്ടാമത്തെ അലോട്ട്മെന്റിൽ പൊതുമെറിറ്റായി പരിവർത്തനം ചെയ്യുമ്പോൾ ലഭ്യമാകുന്ന സീറ്റുകൾ ഇത്തരത്തിലുള്ള അപേക്ഷകർക്ക് രണ്ടാം അലോട്ട്മെന്റിൽ പ്രവേശനം ലഭ്യമാകുമെന്നും മന്ത്രി അടിയന്തര പ്രമേയ നോട്ടീസിൽ മറുപടി നൽകി. ഈ വർഷം എസ്എസ്എൽസി പാസായി ഉന്നതപഠനത്തിന് യോഗ്യത നേടിയവർ 4,19,653 ആണ്. പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ചവരുടെ എണ്ണം 4,65,219 ആണ്.

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ വളരെ ലളിതമായി നടത്തിയ എസ്എസ്എൽസി പരീക്ഷയുടെ ഫലമായി എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളുടെ എണ്ണം 1,25,509 ആയി വർധിക്കുകയുണ്ടായി. ഇത് കഴിഞ്ഞ വർഷത്തെതിനേക്കാൾ മൂന്നു മടങ്ങ് കൂടുതലാണ്. ഈ വർഷം നിലവിൽ ആകെ 3,94,457 സീറ്റുകൾ ഹയർസെക്കൻഡറി മേഖലയിൽ മാത്രം ലഭ്യമാണ്. ഇതിനുപുറമേ വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ 33,000 സീറ്റുകളും പോളിടെക്‌നിക്/ ഐടിഐ എന്നിവിടങ്ങളിലായി ഏകദേശം 70,000 സീറ്റുകളും ലഭ്യമാണ്. ഇത്തരത്തിൽ എസ്എസ്എൽസി പാസായ എല്ലാവർക്കും തുടർ പഠനത്തിന് ആവശ്യമായ സീറ്റുകൾ സംസ്ഥാനത്ത് ലഭ്യമാണ് – മന്ത്രി പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....