ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന തിരിച്ചറിയൽ രേഖകൾ ഏതൊക്കെയെന്ന് ചോദിച്ചാൽ നമ്മൾ കണ്ണുംപൂട്ടി പറയുക ആധാർ കാർഡും പാൻ കാർഡും എന്നായിരിക്കും. അതിൽ ആധാർ ഇപ്പോൾ ഏറ്റവും ജനകീയമായി കഴിഞ്ഞു. മറ്റൊരു തിരിച്ചറിയൽ രേഖയായി പാൻ കാർഡ് ബാങ്ക് ഇടപാടുകൾക്ക് എല്ലാം കൂടിയേ തീരൂ. പതിനായിരം രൂപയിൽ കൂടുതൽ നിക്ഷേപം നടത്താൻ പോലും സുഗമമായ ബാങ്കിങ് സേവനം ആസ്വദിക്കാനും ഇന്ന് പാൻ കാർഡ് എടുക്കേണ്ടത് നിർബന്ധമാണ്. എന്നാൽ നിങ്ങളുടെ കൈവശം ഒന്നിലധികം പാൻ കാർഡ് ഉണ്ടെങ്കിൽ അതിന് എന്തായിരിക്കും പ്രതിവിധി. നോക്കാം.
എന്താണ് പാൻ കാർഡ്
ഇന്ത്യയിൽ ഒരു നികുതി ദാതാവിന് നൽകുന്ന ദേശീയ തിരിച്ചറിയൽ സംഖ്യയാണ് യഥാർത്ഥത്തിൽ പാൻ അഥവാ പെർമനന്റ് അക്കൗണ്ട് നമ്പർ. പാൻ നമ്പറിൽ ആദ്യം 5 ഇംഗ്ലീഷ് അക്ഷരങ്ങളും പിന്നെയുള്ള 4 അക്കങ്ങളും അവസാനം ഒരു ഇംഗ്ലീഷ് അക്ഷരവുമായിരിക്കും ഉണ്ടാവുക. ഇത് നികുതി ദായകരുടെ പൂർണവിവരങ്ങൾ ശേഖരിക്കാൻ വേണ്ടിയാണ് തയ്യാറാക്കിയിട്ടുള്ളത്. ഒന്നിലധികം പാൻ കാർഡുകൾ വ്യക്തിഗത നമ്പറുകളാണ് പാൻ നമ്പർ എന്ന് നമ്മൾ നേരത്തെ പറഞ്ഞല്ലോ. ഓരോ വ്യക്തിക്കും ഒരു പാൻ കാർഡ് മാത്രമേ ഉപയോഗിക്കാൻ അനുമതിയുള്ളൂ. ഒരു വ്യക്തിക്കോ കമ്പനിക്കോ ഒന്നിൽ കൂടുതൽ പാൻ നമ്പറുകൾ ഉള്ളത് നിയമവിരുദ്ധമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലലോ. ഇത്തരത്തിൽ ഒന്നിലധികം പാൻ കാർഡുകൾ കൈവശം വച്ച് പിടിക്കപ്പെട്ടാൽ ആദായനികുതി വകുപ്പിന് നിയമനടപടി സ്വീകരിക്കുകയോ സാമ്പത്തിക പിഴ ചുമത്തുകയോ ചെയ്യാം. ഒന്നിലധികം പാൻ കാർഡുകൾ വ്യക്തിഗത നമ്പറുകളാണ് പാൻ നമ്പർ എന്ന് നമ്മൾ നേരത്തെ പറഞ്ഞല്ലോ. ഓരോ വ്യക്തിക്കും ഒരു പാൻ കാർഡ് മാത്രമേ ഉപയോഗിക്കാൻ അനുമതിയുള്ളൂ. ഒരു വ്യക്തിക്കോ കമ്പനിക്കോ ഒന്നിൽ കൂടുതൽ പാൻ നമ്പറുകൾ ഉള്ളത് നിയമവിരുദ്ധമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലലോ. ഇത്തരത്തിൽ ഒന്നിലധികം പാൻ കാർഡുകൾ കൈവശം വച്ച് പിടിക്കപ്പെട്ടാൽ ആദായനികുതി വകുപ്പിന് നിയമനടപടി സ്വീകരിക്കുകയോ സാമ്പത്തിക പിഴ ചുമത്തുകയോ ചെയ്യാം.
—————
നടപടികൾ
ആദായനികുതി നിയമം 1961 ലെ സെക്ഷൻ 272 ബി പ്രകാരമാണ് ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ കൈവശം ഉണ്ടെങ്കിൽ നടപടിയെടുക്കുക. ഈ വകുപ്പ് പ്രകാരം ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ ഉള്ള വ്യക്തിക്ക് 10,000 രൂപ പിഴ ചുമത്താം. ഈ വ്യക്തി രണ്ടാമത്തെ പാൻ കാർഡ് സറണ്ടർ ചെയ്യണമെന്നും ചട്ടത്തിൽ പറയുന്നു. ഇത് ഓൺലൈനായി നിങ്ങൾക്ക് ചെയ്യാവുന്നതാണ്.