ഇലക്ഷന്‍ പ്രചരണം പൂര്‍ണമായും മാലിന്യമുക്തമാക്കുന്നു

For full experience, Download our mobile application:
Get it on Google Play

ലോക്‌സഭാ ഇലക്ഷന്‍ പ്രചരണം പൂര്‍ണമായും മാലിന്യമുക്തമാക്കുന്നത് ഉറപ്പുവരുത്തുന്നതിന് പ്രചരണബോര്‍ഡുകളും ഹോര്‍ഡിംഗുകളും പരിസ്ഥിതി സൗഹാര്‍ദമാക്കുവാന്‍ സംസ്ഥാന ശുചിത്വമിഷന്‍ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. പരസ്യ പ്രചരണ ബാനറുകള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിംഗുകള്‍ തുടങ്ങിയവയക്ക് പുന:ചംക്രമണം സാധ്യമല്ലാത്ത പിവിസി ഫ്‌ളെക്‌സ്, പോളിസ്റ്റര്‍, നൈലോണ്‍, പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ ഉപയോഗിക്കാന്‍ പാടില്ല. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതും 100 ശതമാനം കോട്ടണ്‍/ പ്ലാസ്റ്റിക് ഇല്ലാത്ത പേപ്പര്‍ / റീസൈക്കിള്‍ ചെയ്യാവുന്ന പോളിഎത്തിലിന്‍ എന്നിവയില്‍ പിവിസി ഫ്രീ റീസൈക്ലബിള്‍ ലോഗോയും യൂണിറ്റിന്റെ പേരും നമ്പരും മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് നമ്പര്‍ /ക്യു ആര്‍ കോഡ് എന്നിവ പതിച്ചുകൊണ്ട് മാത്രമേ ഉപയോഗിക്കാവു.

സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച കോട്ടണ്‍, പോളിഎത്തിലിന്‍ എന്നിവ നിര്‍മിക്കുന്ന / വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ മലിനീകരണ നിയന്ത്രണബോര്‍ഡ് മുഖാന്തിരം സാമ്പിളുകള്‍ സമര്‍പ്പിക്കേണ്ടതും യഥാക്രമം കോട്ടണ്‍ വസ്തുക്കള്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ടെക്‌സ്റ്റൈല്‍ കമ്മിറ്റിയില്‍ നിന്നും ടെസ്റ്റ് ചെയ്ത് 100 ശതമാനം കോട്ടണ്‍ എന്ന് സാക്ഷ്യപ്പെടുത്തിയതും പോളി എത്തിലിന്‍ വസ്തുക്കള്‍ സി- ഐപിഇടി നിന്നും പിവിസി-ഫ്രീ, റീസൈക്ലബിള്‍ പോളി എത്തിലിന്‍ എന്ന് സാക്ഷ്യപ്പെടുത്തിയതും മാത്രമേ വില്പന നടത്താന്‍ പാടുള്ളു. ഉപയോഗശേഷമുള്ള പോളിഎത്തിലിന്‍ ഷീറ്റ് പ്രിന്റിംഗ് യൂണിറ്റിലേക്ക് തന്നെയോ അംഗീകൃത റീസൈക്ലിങ്ങ് യൂണിറ്റിലേക്കോ, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ഹരിതകര്‍മ്മസേനക്ക് / ക്ലീന്‍ കേരള കമ്പനിക്ക് യൂസര്‍ഫീ നല്‍കിയോ റീസൈക്ലിംഗിനായി തിരിച്ചേല്‍പ്പിക്കേണ്ടതാണ്. ഹരിതകര്‍മ്മസേന റീസൈക്ലിംഗിനായി അംഗീകൃത ഏജന്‍സിക്ക് നല്‍കി പരസ്യ പ്രിന്റിംഗ് മേഖലയില്‍ സീറോ വേസ്റ്റ് ഉറപ്പുവരുത്തണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...