റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കാർഷിക വികസന പദ്ധതിയില്‍ മക്കപ്പുഴ ഗവ. എൽ പി സ്കൂളിലെ തരിശ് ഭൂമിയില്‍ കൃഷിഭവന്‍റെ നേതൃത്വത്തില്‍ പച്ചക്കറി കൃഷി ആരംഭിച്ചു. തൊഴിലുറപ്പ് തൊഴിലാളികളും സ്കൂൾ കുട്ടികളും ചേർന്നാണ് പുതിയ കൃഷി നടൽ കർമം നടത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം എം.ജി ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗമായ റൂബി കോശി, പ്രമോദ് മന്ദമരുതി, നിഷ രാജീവ്, കൃഷി ഓഫീസർ മുത്തുസ്വാമി, അസിസ്റ്റന്റ് ഹരി, തൊഴിലുറപ്പ് തൊഴിലാളികൾ, അധ്യാപകർ, കുട്ടികൾ എന്നിവർ പങ്കെടുത്തു.
മക്കപ്പുഴ ഗവ. എൽ പി സ്കൂളിലെ തരിശ് ഭൂമിയില്‍ പച്ചക്കറി കൃഷി ആരംഭിച്ചു
RECENT NEWS
Advertisment