Saturday, May 3, 2025 10:04 pm

മലമ്പുഴ പുഷ്പമേള 23 മുതൽ, പൂക്കൾ മാത്രമല്ല, പാട്ടുപുരയും ഭക്ഷ്യമേളയും

For full experience, Download our mobile application:
Get it on Google Play

പൂക്കളുടെ വിസ്മയ ലോകം തുറന്നു സന്ദർശകരെ വർണ്ണവിസ്മയങ്ങളുടെ അത്ഭുതങ്ങളിലേക്ക് ക്ഷണിക്കുന്ന മലമ്പുഴ പുഷ്പമേളയ്ക്ക് ജനുവരി 23 ചൊവ്വാഴ്ച തുടക്കമാകും. പൂക്കളുടെ കാഴ്ച മാത്രമല്ല സന്ദർശകർക്ക് ഇവിടെ ചെലവഴിക്കുന്ന സമയം മുഴുവൻ ആഘോഷമാക്കാനുള്ള തരത്തിലുള്ള പരിപാടികളാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. പാലക്കാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും ജലസേചന വകുപ്പിന്റെയും നേതൃത്വത്തിൽ ജനുവരി 23 മുതല്‍ 28 വരെയാണ് മലമ്പുഴ ഉദ്യാനത്തില്‍ പുഷ്പമേള നടക്കുക. ഓർക്കിഡ്, നാടൻ പൂക്കൾ, ചെണ്ടുമല്ലി, റോസുകള്‍, ഡെലീഷ്യ, കോസ്മോസ്, ഡാലിയ എന്നിങ്ങനെ നമുക്ക് പരിചയമുള്ളതും അല്ലാത്തതുമായ നിരവധി പുഷ്പങ്ങൾ ഇവിടെ പ്രദർശിപ്പിക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കണ്ട് ആസ്വദിക്കാൻ കഴിയുന്ന തരത്തിലുള്ള കാഴ്ചകളാണ് പുഷ്പമേളയിൽ ഒരുക്കിയിരിക്കുന്നത്.

പുഷ്മമേള ആരംഭിക്കുന്നതിനു മുന്‍പേ തന്നെ മലമ്പുഴ ഉദ്യാനത്തിൽ തിരക്ക് ആരംഭിച്ചുകഴിഞ്ഞു. പൂക്കൾ കാണാനും അവയുടെ നിറവും ഭംഗിയും നേരിട്ട് ആസ്വദിക്കാനും നിരവധി ആളുകളാണ് എത്തുന്നത്. കണ്ട് പരിചിതമല്ലാത്ത പൂക്കളുടെ ചിത്രങ്ങൾ പകർത്തുവാനും അവക്കൊപ്പം സെൽഫി എടുക്കാനും ആളുകൾ തിരക്കുകൂട്ടുന്ന കാഴ്ചയും കാണാം. നാടനും മറുനാടനുമടക്കം 35 ൽ അധികം തരത്തിലുള്ള പൂക്കൾ പുഷ്പമേളയുടെ ഭാഗമായി മലമ്പുഴയിൽ ഒരുക്കിയിട്ടുണ്ട്. ഈ ചെടിക്ക് ഇലകളും തണ്ടും ഇല്ലേ എന്ന് അത്ഭുതം തോന്നിപ്പിക്കുന്ന വിധത്തില്‍ പൂക്കൾ വിടർന്നുലഞ്ഞു നിൽക്കുന്ന വിങ്ക, ആകാശത്തിലെ നക്ഷത്രം പോലെ മിന്നിത്തിളങ്ങുന്ന ആസ്റ്റർ, ആഫ്രിക്കൻ ഫ്രെഞ്ച് ചെണ്ടുമല്ലികളുടെ മഞ്ഞ, വെള്ള, ഓറഞ്ച്, സ്വര്‍ണ നിറത്തിലുള്ള പൂക്കൾ, വെവ്വേറെ നിറങ്ങളിൽ അത്ഭുതപ്പെടുത്തുന്ന പെറ്റൂണിയ, സ്വർണ്ണ നിറവും ചുവപ്പും വെൽവെറ്റും ഉൾപ്പെടെ നിറങ്ങളിൽ നിൽക്കുന്ന സാൽവിയ എന്നിങ്ങനെ നിരവധി പൂക്കൾ ഇവിടെ കാണാം.

ഇവ കൂടാതെ നമ്മുടെ നാട്ടിൽ സാധാരണമായതും അല്ലാത്തതുമായ സൂര്യകാന്തിപ്പൂക്കൾ, റോസാ ചെടികൾ, കടലാസുപൂക്കൾ തുടങ്ങിയവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഉദ്യാനത്തിന്റെ മുന്‍വശത്ത് ഓര്‍ക്കിഡും മറ്റിടങ്ങളില്‍ നാടന്‍പൂക്കളുമാണ് സജ്ജീകരിച്ചിക്കുന്നത്.  ഒക്ടോബര്‍ മുതല്‍ തൊഴിലാളികള്‍ നട്ടുവളര്‍ത്തിയ ചെടികളാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ഏകദേശം ഇരുന്നൂറോളം വരുന്ന തൊഴിലാളികളാണ് ഉദ്യാനത്തിലെ ചെടികളെ പരിപാലിക്കുന്നത്.

പാട്ടുപാടാൻ പാട്ടുപുര
സന്ദർശകർക്കായി നിരവധി പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. വ്യത്യസ്ത രുചികൾ വിളമ്പുന്ന ഭക്ഷ്യമേളയും പൂക്കളുടെ കാഴ്ചകൾക്കൊപ്പം സമയം ചിലവഴിക്കാൻ കലാസാംസ്കാരിക പരിപാടികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഭക്ഷ്യമേളയിൽ പാലക്കാടിന്‍റെ ഗോത്രവിഭവങ്ങളും തനത് നാടൻ വിഭവങ്ങളും ഒരുക്കും. ഹരിതചട്ടം പാലിച്ചാവും ഭക്ഷ്യമേള ഒരുക്കുക. ഇനി പാട്ടുപാടൻ നിങ്ങൾ ഒരുക്കമാണെങ്കിൽ ഇവിടെ തയ്യാറാകുന്ന പാട്ടുപുരയിൽ നിങ്ങളുടെ കഴിവ് പുറത്തെടുക്കാം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് തുടങ്ങി

0
കടപ്ര : മൃഗസംരക്ഷണ വകുപ്പ് കന്നുകാലികളിൽ കാണപ്പെടുന്ന കുളമ്പുരോഗത്തിനെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ്...

പാലക്കാട് മതിൽ തകർന്നുവീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം

0
പാലക്കാട് : പാലക്കാട് അഞ്ച് വയസുകാരന് ദാരുണാന്ത്യം. പാലക്കാട് എലപ്പുള്ളി നെയ്തലയിൽ...

രാജസ്ഥാൻ അതിര്‍ത്തിയില്‍ നിന്ന് പാക് ജവാനെ ബിഎസ്എഫ് പിടികൂടിയതായി റിപ്പോർട്ട്

0
രാജസ്ഥാൻ: പാക് ജവാൻ ബിഎസ്എഫിൻ്റെ പിടിയിലായതായി റിപ്പോര്‍ട്ട്. രാജസ്ഥാൻ അതിര്‍ത്തിയില്‍ നിന്നാണ്...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
കരാര്‍ നിയമനം സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്ററില്‍ ഐ.സി.എം.ആര്‍ റിസര്‍ച്ചിലേക്ക് പ്രോജക്ട്...