മലമ്പുഴ പുഷ്പമേള 23 മുതൽ, പൂക്കൾ മാത്രമല്ല, പാട്ടുപുരയും ഭക്ഷ്യമേളയും

For full experience, Download our mobile application:
Get it on Google Play

പൂക്കളുടെ വിസ്മയ ലോകം തുറന്നു സന്ദർശകരെ വർണ്ണവിസ്മയങ്ങളുടെ അത്ഭുതങ്ങളിലേക്ക് ക്ഷണിക്കുന്ന മലമ്പുഴ പുഷ്പമേളയ്ക്ക് ജനുവരി 23 ചൊവ്വാഴ്ച തുടക്കമാകും. പൂക്കളുടെ കാഴ്ച മാത്രമല്ല സന്ദർശകർക്ക് ഇവിടെ ചെലവഴിക്കുന്ന സമയം മുഴുവൻ ആഘോഷമാക്കാനുള്ള തരത്തിലുള്ള പരിപാടികളാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. പാലക്കാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും ജലസേചന വകുപ്പിന്റെയും നേതൃത്വത്തിൽ ജനുവരി 23 മുതല്‍ 28 വരെയാണ് മലമ്പുഴ ഉദ്യാനത്തില്‍ പുഷ്പമേള നടക്കുക. ഓർക്കിഡ്, നാടൻ പൂക്കൾ, ചെണ്ടുമല്ലി, റോസുകള്‍, ഡെലീഷ്യ, കോസ്മോസ്, ഡാലിയ എന്നിങ്ങനെ നമുക്ക് പരിചയമുള്ളതും അല്ലാത്തതുമായ നിരവധി പുഷ്പങ്ങൾ ഇവിടെ പ്രദർശിപ്പിക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കണ്ട് ആസ്വദിക്കാൻ കഴിയുന്ന തരത്തിലുള്ള കാഴ്ചകളാണ് പുഷ്പമേളയിൽ ഒരുക്കിയിരിക്കുന്നത്.

പുഷ്മമേള ആരംഭിക്കുന്നതിനു മുന്‍പേ തന്നെ മലമ്പുഴ ഉദ്യാനത്തിൽ തിരക്ക് ആരംഭിച്ചുകഴിഞ്ഞു. പൂക്കൾ കാണാനും അവയുടെ നിറവും ഭംഗിയും നേരിട്ട് ആസ്വദിക്കാനും നിരവധി ആളുകളാണ് എത്തുന്നത്. കണ്ട് പരിചിതമല്ലാത്ത പൂക്കളുടെ ചിത്രങ്ങൾ പകർത്തുവാനും അവക്കൊപ്പം സെൽഫി എടുക്കാനും ആളുകൾ തിരക്കുകൂട്ടുന്ന കാഴ്ചയും കാണാം. നാടനും മറുനാടനുമടക്കം 35 ൽ അധികം തരത്തിലുള്ള പൂക്കൾ പുഷ്പമേളയുടെ ഭാഗമായി മലമ്പുഴയിൽ ഒരുക്കിയിട്ടുണ്ട്. ഈ ചെടിക്ക് ഇലകളും തണ്ടും ഇല്ലേ എന്ന് അത്ഭുതം തോന്നിപ്പിക്കുന്ന വിധത്തില്‍ പൂക്കൾ വിടർന്നുലഞ്ഞു നിൽക്കുന്ന വിങ്ക, ആകാശത്തിലെ നക്ഷത്രം പോലെ മിന്നിത്തിളങ്ങുന്ന ആസ്റ്റർ, ആഫ്രിക്കൻ ഫ്രെഞ്ച് ചെണ്ടുമല്ലികളുടെ മഞ്ഞ, വെള്ള, ഓറഞ്ച്, സ്വര്‍ണ നിറത്തിലുള്ള പൂക്കൾ, വെവ്വേറെ നിറങ്ങളിൽ അത്ഭുതപ്പെടുത്തുന്ന പെറ്റൂണിയ, സ്വർണ്ണ നിറവും ചുവപ്പും വെൽവെറ്റും ഉൾപ്പെടെ നിറങ്ങളിൽ നിൽക്കുന്ന സാൽവിയ എന്നിങ്ങനെ നിരവധി പൂക്കൾ ഇവിടെ കാണാം.

ഇവ കൂടാതെ നമ്മുടെ നാട്ടിൽ സാധാരണമായതും അല്ലാത്തതുമായ സൂര്യകാന്തിപ്പൂക്കൾ, റോസാ ചെടികൾ, കടലാസുപൂക്കൾ തുടങ്ങിയവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഉദ്യാനത്തിന്റെ മുന്‍വശത്ത് ഓര്‍ക്കിഡും മറ്റിടങ്ങളില്‍ നാടന്‍പൂക്കളുമാണ് സജ്ജീകരിച്ചിക്കുന്നത്.  ഒക്ടോബര്‍ മുതല്‍ തൊഴിലാളികള്‍ നട്ടുവളര്‍ത്തിയ ചെടികളാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ഏകദേശം ഇരുന്നൂറോളം വരുന്ന തൊഴിലാളികളാണ് ഉദ്യാനത്തിലെ ചെടികളെ പരിപാലിക്കുന്നത്.

പാട്ടുപാടാൻ പാട്ടുപുര
സന്ദർശകർക്കായി നിരവധി പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. വ്യത്യസ്ത രുചികൾ വിളമ്പുന്ന ഭക്ഷ്യമേളയും പൂക്കളുടെ കാഴ്ചകൾക്കൊപ്പം സമയം ചിലവഴിക്കാൻ കലാസാംസ്കാരിക പരിപാടികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഭക്ഷ്യമേളയിൽ പാലക്കാടിന്‍റെ ഗോത്രവിഭവങ്ങളും തനത് നാടൻ വിഭവങ്ങളും ഒരുക്കും. ഹരിതചട്ടം പാലിച്ചാവും ഭക്ഷ്യമേള ഒരുക്കുക. ഇനി പാട്ടുപാടൻ നിങ്ങൾ ഒരുക്കമാണെങ്കിൽ ഇവിടെ തയ്യാറാകുന്ന പാട്ടുപുരയിൽ നിങ്ങളുടെ കഴിവ് പുറത്തെടുക്കാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പനച്ചമൂട്ടിൽ റേഷൻ അരി കടത്ത് : മിന്നൽ പരിശോധനയിൽ 246 ചാക്ക് ഭക്ഷ്യധാന്യങ്ങൾ പിടികൂടി

0
തിരുവനന്തപുരം: പനച്ചമൂടിലും പരിസരപ്രദേശങ്ങളിലുമുള്ള സ്വകാര്യ ഗോഡൗണുകളിൽ സിവിൽ സപ്ലൈസ് വകുപ്പ് നടത്തിയ...

കളമശ്ശേരിയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

0
കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്'...

അപ്രതീക്ഷിത പ്രതിസന്ധിയിൽ വിറച്ച് യുകെ : രാജ്യത്തെ വ്യോമപാത സ്‌തംഭിച്ചു ; 300 ഓളം...

0
ലണ്ടൻ: യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന്...

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...