കളമശ്ശേരിയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ പോലീസിന്റെ ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്’ നടപടി ശക്തമാകുന്നു. കളമശ്ശേരി സ്റ്റേഷൻ പരിധിയിൽ രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ 88.97 ഗ്രാം എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേരെ പോലീസ് പിടികൂടി. പത്തടിപ്പാലം ഭാഗത്തുനിന്നാണ് പത്തനംതിട്ട പേട്ട സ്വദേശി ഷാരൂഖ് ഷജീബിനെ (22) കസ്റ്റഡിയിലെടുത്തത്. ഇയാളിൽനിന്ന് 53.84 ഗ്രാം എം.ഡി.എം.എയും 5.83 ഗ്രാം കഞ്ചാവും കണ്ടെടുത്തു. കളമശ്ശേരി, ഇൻഫോപാർക്ക് പോലീസ് സ്റ്റേഷനുകളിൽ മുൻപും മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടയാളാണ് ഷാരൂഖ്. ഇയാൾക്കെതിരെ കൂടുതൽ കർശനമായ നിയമനടപടികൾ ആരംഭിച്ചതായി പോലീസ് അറിയിച്ചു. മറ്റൊരു പരിശോധനയിൽ കണ്ണൂർ കണിച്ചാർ സ്വദേശിയായ ജിത്തുമോൻ (25) എന്നയാളെ 35.130 ഗ്രാം എം.ഡി.എം.എയുമായി ഇടപ്പള്ളി ടോൾ ജങ്ഷനിൽ നിന്നാണ് പിടികൂടിയത്.

കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തിരച്ചിൽ. ഡി.സി.പി മോഹിത് റാവത്തിന്റെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് സംഘവും കളമശ്ശേരി പോലീസും ചേർന്നാണ് പ്രതികളെ വലയിലാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അപ്രതീക്ഷിത പ്രതിസന്ധിയിൽ വിറച്ച് യുകെ : രാജ്യത്തെ വ്യോമപാത സ്‌തംഭിച്ചു ; 300 ഓളം...

0
ലണ്ടൻ: യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന്...

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...