തൃശൂര്‍ : സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് മലങ്കര ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു. നിലവില്‍ 3, 4 ഷട്ടറുകള്‍ വഴി 10 സെന്റീ മീറ്റര്‍ വീതം വെളളം തുറന്നുവിടുന്നുണ്ട്. ഇന്ന് അഞ്ചാമത്തെ ഷട്ടര്‍ തുറന്ന് 50 സെന്റീമീറ്റര്‍ വീതം വെളളമാണ് ഒഴുക്കിവിടുന്നത്. മൂവാറ്റുപുഴ, തൊടുപുഴയാറിന് തീരത്തുളളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം കേരളത്തില്‍ ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളും ബന്ധപ്പെട്ടവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം. മെയ് 14 മുതല്‍ മെയ് 17 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 30-50 കി.മീ.വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.