വായ്പയെടുത്ത് മല്‍സ്യ കൃഷി ചെയ്ത വിദ്യാര്‍ത്ഥിയുടെ മീന്‍ കുളത്തില്‍ വിഷം കലര്‍ത്തി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : വായ്പയെടുത്ത് മല്‍സ്യ കൃഷി ചെയ്ത വിദ്യാര്‍ത്ഥിയുടെ മീന്‍ കുളത്തില്‍ വിഷം കലക്കി സാമൂഹ്യവിരുദ്ധരുടെ ക്രൂരത. വളര്‍ച്ചയെത്തിയ നൂറുകണക്കിനു കരിമീനുളാണ് ചത്തുപൊങ്ങിയത്. അഞ്ചു ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നാണ് റിപ്പോര്‍ട്ട്. എടത്വ സെന്റ് അലോഷ്യസ് കോളജിലെ ബിരുദ വിദ്യാര്‍ഥിയായ പച്ച കുഴുവേലിക്കളം ഷാരോണ്‍ ആന്റോ വര്‍ഗീസിന്റെ മല്‍സ്യക്കുളത്തിലാണ് സാമൂഹ്യവിരുദ്ധര്‍ കഴിഞ്ഞ രാത്രി വിഷം കലക്കിയത്. പഠനത്തിനും മറ്റാവശ്യങ്ങള്‍ക്കും വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ സ്വന്തമായി വരുമാനം കണ്ടെത്തണമെന്ന ലക്ഷ്യത്തോടെയാണ് ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ വീടിനോട് ചേര്‍ന്നുള്ള കുളത്തില്‍ ഷാരോണ്‍ മീന്‍ വളര്‍ത്തല്‍ ആരംഭിച്ചത്.

രണ്ട് മാസം പ്രായമായ 3500 കരിമീന്‍ കുഞ്ഞുങ്ങളോളമാണ് കുളത്തില്‍ ഉണ്ടായിരുന്നത്. മല്‍സ്യങ്ങള്‍ വളര്‍ച്ചയെത്തി വിളവെടുപ്പിന് തയ്യാറായിരിക്കുമ്പോഴാണ് കുളത്തില്‍ വിഷം കലക്കുന്നത്. മീനുകള്‍ മുഴുവന്‍ ചത്തതോടെ വായ്പ എങ്ങനെ തിരിച്ചടയ്ക്കുമെന്ന ആശങ്കയിലാണ് ഷാരോണും കുടുംബവും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി, പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ജോര്‍ജ്, വൈസ് പ്രസിഡന്റ് ജയിന്‍ മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് കുമാര്‍ പിഷാരത്ത് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. പോലീസിലും ഫിഷറീസ് വകുപ്പിലും പരാതി നല്‍കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...