മലപ്പുറത്ത് കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിക്കാന്‍ ശ്രമം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ആരോഗ്യ കേരളത്തിന് അപമാനമായി വീണ്ടും ആംബുലന്‍സില്‍ പീഡനശ്രമം. മലപ്പുറം പെരിന്തല്‍മണ്ണയിലാണ് കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി ഉയര്‍ന്നത്. വണ്ടൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ പുലാമന്തോള്‍ സ്വദേശി പ്രശാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്വകാര്യ ആംബുലന്‍സിലെ അറ്റന്‍ഡര്‍ ആണ് പ്രശാന്ത്.

പെരിന്തല്‍മണ്ണയില്‍ സ്‌കാനിംഗിനായി കൊണ്ടുപോകുമ്പോള്‍ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതി നല്‍കിയിരിക്കുന്ന പരാതി. ഏപ്രില്‍ 27 ന് പുലര്‍ച്ചെയായിരുന്നു സംഭവം. പ്രതികരിക്കാന്‍ പോലുമാവാത്ത ആരോഗ്യനിലയിലായിരുന്നുവെന്ന് യുവതി പറയുന്നു.

നേരത്തേ അടൂരില്‍ കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചത് കേരളത്തിന് നാണക്കേടായി മാറിയിരുന്നു. സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ കായംകുളം കീരിക്കാട് സൗത്ത് പനയ്ക്കച്ചിറയില്‍ നൗഫലിനെ (29) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അടൂരില്‍ നിന്ന് കോഴഞ്ചേരിയിലെ കൊറോണ കെയര്‍ സെന്ററിലേക്ക് പോകുമ്പോഴായിരുന്നു പീഡനം. കായംകുളം പോലീസ് സ്റ്റേഷനിലടക്കം പതിനഞ്ചോളം കേസുകളില്‍ പ്രതിയായിരുന്നു നൗഫല്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...

പാലക്കാട് റെയിൽവെ ഡിവിഷൻ ; റെയിൽവേ ബോർഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവെ ഡിവിഷനിൽ നിന്നും മംഗലുരു സ്‌റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ...