കടല്‍ക്ഷോഭം രൂക്ഷം ; വലിയതുറ കടല്‍ പാലത്തില്‍ വിള്ളല്‍ – ഒരു ഭാഗം ചരിഞ്ഞു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് കടല്‍ക്ഷോഭം രൂക്ഷമായതിന് പിന്നാലെ വലിയതുറ പാലത്തില്‍ വിള്ളല്‍. വിളളലിനെ തുടര്‍ന്ന് കടല്‍ പാലത്തിന്റെ ഒരു ഭാഗം ചരിഞ്ഞ നിലയിലാണ്. ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും കടലാക്രമണത്തിലുമാണ് പാലത്തിന് വിള്ളല്‍ രൂപപ്പെട്ടതെന്നാണ് വിലയിരുത്തല്‍. പലതവണ പാലത്തിന് കേടുപാടുകള്‍ സംഭവിച്ചിരുന്നെങ്കിലും നവീകരിച്ച്‌ വരികയായിരുന്നു.

വിള്ളല്‍ രൂപപ്പെട്ടതോടെ അപകട സാദ്ധ്യത കണക്കിലെടുത്ത് പാലത്തിന്റെ  ഗേറ്റ് പൂട്ടി. സ്ഥലത്ത് പോലീസിന്റെ  കനത്ത നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാലം അപകടാവസ്ഥയിലായത് കൊണ്ട് തുറമുഖ വകുപ്പ് സന്ദര്‍ശനം നിരോധിച്ചുകൊണ്ട് പാലത്തിന് സമീപം ബോര്‍ഡ് സ്ഥാപിച്ചിരുന്നു. എങ്കിലും നിരവധി സന്ദര്‍ശകരും മത്സ്യത്തൊഴിലാളികളും പാലം ഇപ്പോഴും ഉപയോഗിക്കാറുണ്ട്.

വലിയതുറ ഗ്രേറ്റ് ഹാര്‍ബര്‍ എന്ന നിലയില്‍ വലിയതുറ പാലം വളരെ കാലം മുമ്പേ  പ്രസിദ്ധമായിരുന്നു. 1825ല്‍ പണിത പാലം 1956ലാണ് ഇന്നുള്ള രൂപത്തില്‍ നിര്‍മ്മിച്ചത്. കടല്‍ ക്ഷോഭം ശക്തമായ വലിയതുറയില്‍ അടക്കം നിരവധി പ്രദേശവാസികളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...