കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വിവാഹസഹായ പദ്ധതിയുടെ ഭാഗമായി ജാതി മത ഭേദമന്യേ നിർധനരായ യുവതി യുവാക്കൾക്കുള്ള സഹായ വിതരണം 2023 ഒക്ടോബർ 30 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് പരുമല സെമിനാരിയിൽ വെച്ച് നടത്തുവാൻ വിവാഹ സഹായ സമിതി യോഗം തീരുമാനിച്ചു. ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ചേർന്ന യോഗത്തിൽ സമിതി പ്രസിഡന്റ് യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. ഫാ.ഡോ തോമസ് വർഗീസ് അമയിൽ, അഡ്വ.ബിജു ഉമ്മൻ, എ.കെ.ജോസഫ്, ഫാ.ജോസഫ് സാമുവേൽ തറയിൽ, ഫാ.ഡോ.ഗീവർഗീസ് വെട്ടിക്കുന്നേൽ, സാമുവേൽ തോമസ്, ജോൺ. കെ.മാത്യു, ഷൈൻ കോശി, കുര്യൻ ഏബഹാം, അഡ്വ.സജി ജോർജ് ചൊവ്വള്ളൂർ, എന്നിവർ പ്രസംഗിച്ചു.
വിവാഹ സഹായ വിതരണ ഉദ്ഘാടനം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിർവ്വഹിക്കും. വിവാഹ സമിതി പ്രസിഡന്റ് യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. വൈദീക ട്രസ്റ്റി ഫാ.ഡോ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ എന്നിവർ പ്രസംഗിക്കും. ധനസഹായത്തിനുളള അറിയിപ്പ് ലഭിച്ചവർ വികാരിയുടെ സാക്ഷ്യപത്രവും വിവാഹ സർട്ടിഫിക്കറ്റിന്റെ കോപ്പിയും സഹിതം ഒക്ടോബർ 30 ഉച്ചകഴിഞ്ഞ് 1.30 ന് പരുമല സെമിനാരിയിൽ എത്തിച്ചേരണമെന്ന് കൺവീനർ എ.കെ.ജോസഫ് അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.