എം.എം മണിയും നേതാക്കളുമെത്തിയില്ല ; നെടുങ്കണ്ടം ആശുപത്രി പുറത്തുനിന്ന് സന്ദര്‍ശിച്ച് മടങ്ങി ആരോഗ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തൊടുപ്പുഴ : ആർദ്രം പദ്ധതിയുടെ ഭാഗമായി ഇടുക്കിയിലെ നാല് താലൂക്ക് ആശുപത്രികളിൽ ആരോഗ്യ മന്ത്രി വീണ ജോർജ്ജ് പരിശോധന നടത്തി. എന്നാൽ എം എം മണിയുടെ മണ്ഡലത്തിലെ  നെടുങ്കണ്ടം താലൂക്ക് ആശുപത്രി പുറത്തു നിന്ന് സന്ദർശിച്ച് മടങ്ങി. മുൻകൂട്ടി അറിയിക്കാത്തതിനെ തുടർന്ന്
എം എം മണിയും മറ്റ് എൽഡിഎഫ് നേതാക്കളും എത്താതിരുന്നതാണ് സന്ദർശനം വെട്ടിച്ചുരുക്കാൻ കാരണം. ഇടുക്കിയിലെ അടിമാലി, കട്ടപ്പന എന്നീ താലൂക്ക് ആശുപത്രികൾ പരിശോധിച്ച ശേഷമാണ് ആരോഗ്യമന്ത്രി വീണ ജോർജ്ജും ഉദ്യോഗസ്ഥരും രണ്ടു മണിയോടെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിയത്. അടിമാലിയിലും കട്ടപ്പനയിലും മുക്കാൽ മണിക്കൂറിലധികം സമയമെടുത്ത് പരിശോധിച്ച മന്ത്രി പക്ഷേ നെടുങ്കണ്ടത്ത് ആശുപത്രിക്കുള്ളിൽ കയറിയില്ല. പുറത്തു നിന്ന് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കിയ ശേഷം മടങ്ങി.

മണ്ഡലത്തിലെ എം എൽ എ യായ എം എം മണി ഈ സമയം വട്ടവടയിൽ പരിപാടിയിലായിരുന്നു. മുൻകൂട്ടി കൃത്യമായ അറിയിപ്പ് ലഭിക്കാത്തതിനാലാണ് ആരോഗ്യമന്ത്രിയുടെ സന്ദർശന സമയത്ത് എം എം മണിക്ക് എത്താൻ കഴിയാതെ വന്നത്. എന്നാല്‍ തനിക്ക് മറവിയില്ലെന്നും സന്ദര്‍ശനത്തെക്കുറിച്ച് അറിയിച്ചിട്ടുണ്ടെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. അടുത്തമാസം ഇടുക്കിയിലെത്തുമ്പോൾ എം എം മണിയോടൊപ്പം പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. ഇടുക്കി, കോന്നി മെഡിക്കൽ കോളജുകളിൽ ജീവനക്കാരുടെ കുറവ് നികത്താൻ ആവശ്യത്തിനുള്ള തസ്തികകൾ ഉടൻ സൃഷ്ടിക്കുമെന്ന് പീരുമേട്ടിൽ നടന്ന അവലോകന യോഗത്തിനു ശേഷം മന്ത്രി പറഞ്ഞു. ഇടുക്കി മെഡിക്കൽ കോളജിൽ കാർഡിയോളജി വിഭാഗം തുടങ്ങാൻ പ്രഥമ പരിഗണന നൽകും. അടിമാലി, പീരുമേട് എന്നീ താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് യൂണിറ്റ് ഉടൻ തുടങ്ങാനും നിർദ്ദേശം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...