മലപ്പുറം : കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ജില്ലയിൽ 16 പഞ്ചായത്തുകളിൽ കൂടി ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് രാത്രി 9 മുതൽ ഏപ്രില്‍ 30 വരെയാണ് നിരോധനാജ്ഞ. കൊണ്ടോട്ടി നഗരസഭയിലും 7 പഞ്ചായത്തുകളിലും നേരത്തെ 144 പ്രഖ്യാപിച്ചിരുന്നു. ഇതോടെ മലപ്പുറം ജില്ലയിലെ 24 തദ്ദേശ സ്ഥാപനങ്ങളിൽ നിരോധനാജ്ഞയുണ്ടാകും.
ഇന്ന് രാത്രി മുതൽ നിരോധനാഞ്ജ നിലവിൽ വരുന്ന പഞ്ചായത്തുകൾ
നന്നംമുക്ക്, മുതുവല്ലൂർ, ചേലേമ്പ്ര, വാഴയൂർ, തിരുനാവായ, പോത്തുകല്ല്, ഒതുക്കുങ്ങൽ, താനാളൂർ, നന്നമ്പ്ര, ഊരകം, വണ്ടൂർ, പുൽപ്പറ്റ, വെളിയംകോട്, ആലംകോട്, വെട്ടം, പെരുവള്ളൂർ.