മഞ്ചേരി : പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് (55) ഇരട്ട ജീവപര്യന്തം തടവും 3 ലക്ഷം രൂപ പിഴയും ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി വിധിച്ചു. മറ്റൊരു മകളെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഇതേ കോടതി കഴിഞ്ഞ 13ന് ആജീവനാന്തം തടവും 2.10 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.
രണ്ട് പോക്സോ വകുപ്പുകളിൽ ആണ് ഇരട്ട ജീവപര്യന്തം തടവും ഓരോ ലക്ഷം രൂപ വീതം പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ 2 വർഷം തടവ് അനുഭവിക്കണം. അടച്ചാൽ 2 ലക്ഷം രൂപ കുട്ടിക്ക് നൽകണം. ബാലനീതി നിയമ പ്രകാരം 3 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ഭീഷണിപ്പെടുത്തിയതിന് 2 വർഷം കഠിന തടവും ജഡ്ജി പി.ടി.പ്രകാശൻ വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. 16ഉം 13ഉം വയസ്സുള്ള കുട്ടികളെ പീഡിപ്പിച്ചെന്നാണ് കേസ്.