കൊച്ചി: പകുതി വില തട്ടിപ്പ് കേസിൽ മലപ്പുറത്തും അറസ്റ്റ്. അഗ്രോ ആൻഡ് പൗൾട്രീ ഫാർമേഴ്‌സ് പ്രൊഡ്യൂസഴ്സ് ചെയർമാനാണ് അറസ്റ്റിലായത്. സ്കൂട്ടർ വാഗ്ദാനം ചെയ്ത് 69500 രൂപ തട്ടിയെടുത്തെന്നാണ് പരാതി. പകുതി വിലക്ക് സ്‌കൂട്ടര്‍ ലഭിക്കുന്ന പ്രതീക്ഷയില്‍ പണം നല്‍കി ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തില്‍ നൂറിലധികം വനിതകൾ ഈ തട്ടിപ്പിന് ഇരയായിരുന്നു. 108 പേരാണ് പരാതിയുമായി ആര്യന്‍കോട് പോലീസിനെ സമീപിച്ചത്. സർക്കാരിന്റെ സഹായത്തോടു കൂടി നടപ്പിലാക്കുന്ന സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വനിത സ്വയം സഹായ സംഘത്തിന്റെ പേരിലാണ് ഒറ്റശേഖരമംഗലം നിവാസികളെ സംഘം സമീപിച്ചത്.
ബ്ലോക്ക് തലത്തില്‍ വനിതകളെ കണ്ടെത്തിയായിരുന്നു ലക്ഷങ്ങള്‍ കവര്‍ന്നത്. ഇതില്‍ കുടുംബശ്രീ പ്രവര്‍ത്തകരെയും, മുന്‍ പഞ്ചായത്ത് അംഗങ്ങളെയും മുന്നില്‍ നിര്‍ത്തി കൊണ്ടായിരുന്നു സംഘം പ്രദേശത്ത് വേരുറപ്പിച്ചത്. ആദ്യകാലങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 10 പേര്‍ക്ക് സ്‌കൂട്ടര്‍, മൊബൈല്‍ഫോണ്‍ ഉള്‍പ്പെടെയുള്ളവ നല്‍കി വിശ്വാസം പിടിച്ചുപറ്റി. ഒരു ലക്ഷത്തിഇരുപതിനായിരം രൂപ വില വരുന്ന സ്‌കൂട്ടറിന് 60,000 രൂപയും, അറുപതിനായിരത്തോളം രൂപയുടെ ഗൃഹോപകരണങ്ങള്‍ക്ക് മുപ്പതിനായിരം രൂപയും, 7,500 രൂപ വിലവരുന്ന തയ്യല്‍ മെഷീന് 3,800 രൂപ എന്നിങ്ങനെയായിരുന്നു സംഘം തട്ടിയെടുത്തത്. തുകകളെല്ലാം അനന്തുവിന്റെ അക്കൗണ്ടിലായിരുന്നു അടച്ചത്.