Tuesday, March 25, 2025 4:58 am

ദില്ലിയിലേത് ഐതിഹാസിക വിജയമെന്ന് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് നരേന്ദ്രമോദി

For full experience, Download our mobile application:
Get it on Google Play

ദില്ലി: ദില്ലിയിലേത് ഐതിഹാസിക വിജയമെന്ന് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് നരേന്ദ്രമോദി. മോദി ഗ്യാരണ്ടിയിൽ വിശ്വാസം അർപ്പിച്ച ജനങ്ങൾക്ക് നന്ദിയറിയിച്ച മോദി, ദില്ലി ഇപ്പോൾ ദുരന്ത മുക്തമായെന്നും ആംആദ്മിയെ പരിഹസിച്ച് പറഞ്ഞു. ദില്ലി മിനി ഹിന്ദുസ്ഥാനാണ്. ദില്ലി ഇപ്പോൾ ബിജെപിക്ക് അവസരം നൽകിയിരിക്കുന്നു. ‘സബ്കാ സാത് സബ്കാ വികാസ്’ എന്നത് ദില്ലിക്ക് മോദിയുടെ ​ഗ്യാരണ്ടിയാണ്. ദില്ലി ബിജെപിയുടെ സദ്ഭരണം കാണുന്നു. ഡബിൾ എഞ്ചിൻ സർക്കാരിൽ ജനങ്ങൾ പ്രതീക്ഷയർപ്പിച്ചിരിക്കുന്നു. ഹരിയാനയിലും മഹാരാഷ്ട്രയിലും റെക്കോഡ് വിജയം നേടിയതിന് പിന്നാലെ ദില്ലിയിലും ബിജെപി പുതു ചരിത്രം രചിച്ചു.

ദില്ലി ബിജെപിയെ മനസ് തുറന്നു സ്നേഹിച്ചു. ഈ സ്നേഹത്തിന്റെ പതിന്മടങ്ങ് വീക്ഷണത്തിന്റെ രൂപത്തിൽ തിരിച്ചു തരും. കൂടുതൽ ഊർജ്ജത്തിൽ വികസനം നടപ്പാക്കും. ഇത് സാധാരണ വിജയമല്ല. എഎപി പുറത്താക്കി നേടിയ വിജയമാണ്. ആഡംബരം, അഹങ്കാരം, അരാജകത്വം എന്നിവ പരാജയപ്പെട്ടു. ബിജെപി പ്രവർത്തകരുടെ രാവും പകലും ഉള്ള പരിശ്രമമാണ് ദില്ലിയിൽ നേടിയ ഉജ്ജ്വല വിജയം. നിങ്ങൾ ഓരോരുത്തരും വിജയത്തിന്റെ അവകാശികളാണ്. ദില്ലിയുടെ ഉടമകൾ ദില്ലിയിലെ ജനങ്ങളാണെന്ന് ഈ തെരഞ്ഞെടുപ്പിലൂടെ ജനം വ്യക്തമാക്കി. രാഷ്ട്രീയത്തിൽ എളുപ്പ വഴികളോ, കള്ളം പറയുന്നവർക്കോ സ്ഥാനം ഇല്ലെന്ന് തെളിയിച്ചു. ദില്ലി ഷോർട്ട് കട്ട് രാഷ്ട്രീയക്കാരെ ഷോർട്ട് സർക്യൂട്ട് ചെയ്തു. മൂന്ന് തവണ ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് പൂർണ വിജയം നൽകി. ഇത്തവണ നൽകിയ വിജയം ദില്ലിയെ പൂർണമായി സേവിക്കാൻ അനുവദിക്കും. രാജ്യത്ത് ബിജെപിക്ക് എവിടെയൊക്കെ ഭരണം ലഭിച്ചോ അവിടെയൊക്കെ സമാനതകളില്ലാത്ത വികസനം നടപ്പാക്കിയെന്ന് മണിപ്പൂരടക്കമുള്ള സംസ്ഥാനങ്ങൾ പരാമർശിച്ച് മോദി പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആശാവർക്കർമാരുടെ രാപ്പകൽ സമരം 44 ആം ദിവസത്തിലേക്ക്

0
തിരുവനന്തപുരം : ആശാവർക്കർമാർ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന രാപ്പകൽ സമരം 44...

വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിൽ വയോജനങ്ങള്‍ക്ക് കട്ടില്‍ നല്‍കി

0
പത്തനംതിട്ട : വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് വയോജനങ്ങളായ ഗുണഭോക്താക്കള്‍ക്ക് കട്ടിലുകളും അടുക്കള മാലിന്യം...

സ്‌കൂള്‍ സമഗ്ര ആരോഗ്യപദ്ധതി (ഫസ്റ്റ്‌ബെല്‍ )യുടെ ജില്ലാതല പരിശീലനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : സ്‌കൂള്‍ സമഗ്ര ആരോഗ്യപദ്ധതി (ഫസ്റ്റ്‌ബെല്‍ ) യുടെ ജില്ലാതല...

ക്ഷയരോഗ ദിനാചരണ ജില്ലാതല ഉദ്ഘാടനം നടത്തി

0
പത്തനംതിട്ട : ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ലോക ക്ഷയരോഗ ദിനാചരണ ഉദ്ഘാടനം...