‘എല്ലാ വിഭാഗം കെഎസ്ആർടിസി ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കണം’ ; കോട്ടയത്ത് ഫാസ്റ്റ് പാസഞ്ചർ ബസ് തടഞ്ഞ് ബിജെപി പ്രവർത്തകരുടെ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ബിജെപി പ്രവർത്തകർ കോട്ടയത്ത് ഫാസ്റ്റ് പാസഞ്ചർ ബസ് തടഞ്ഞു. സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യം ഒരുക്കുമെന്ന സർക്കാർ വാഗ്ദാനം ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് ബസ് തടഞ്ഞത്. സംസ്ഥാനത്തെ എല്ലാ വിഭാഗം കെഎസ്ആർടിസി ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ബസ് സ്റ്റാൻഡിനുള്ളിൽ നടത്തിയ പ്രതിഷേധത്തെ തുടർന്ന് കുറച്ചുനേരം ഗതാഗതം തടസപ്പെടുകയും യാത്രക്കാർക്ക് അസൗകര്യം നേരിടുകയും ചെയ്തു. സർക്കാർ പ്രഖ്യാപനം പൂർണമായും നടപ്പാക്കാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് ബിജെപി നേതാക്കളുടെ ആരോപണം.

ഓർഡിനറി ബസുകളിൽ മാത്രം സൗജന്യ യാത്ര അനുവദിക്കുന്നതിലൂടെ ദീർഘദൂര യാത്രക്കാരായ സ്ത്രീകൾക്ക് യാതൊരു പ്രയോജനവും ലഭിക്കുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി. സ്ത്രീകൾക്ക് തുല്യമായ യാത്രാ ആനുകൂല്യം ഉറപ്പാക്കുന്നതിനായി ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് ഉൾപ്പെടെയുള്ള എല്ലാ സർവീസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. വൻ പോലീസ് സന്നാഹം സ്ഥലത്തെത്തിയാണ് വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ളവരെ സ്ഥലത്ത് നിന്നും മാറ്റിയത്. കോട്ടയം സ്റ്റാൻഡിനുള്ളിലെ ബസിൽ കയറിയാണ് പ്രതിഷേധിച്ചത്. എന്നാൽ ബസിനുള്ളിലെ യാത്രക്കാരെല്ലാം പ്രതിഷേധക്കാർക്കെതിരെ തിരിഞ്ഞു. രാവിലെ ജോലിക്ക് പോകാനും ആശുപത്രി ആവശ്യങ്ങൾക്കായും എത്തയതായിരുന്നു ഭൂരിഭാഗം യാത്രക്കാരും. മണിക്കൂറുകളോളം ബസ് തടഞ്ഞത് ഇവരെ ദുരിതത്തിലാക്കി. പലരും പ്രതിഷേധക്കാരോട് കയർത്തു.

ഒടുവിൽ പോലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.കെഎസ്‌ആർടിസിയുടെ എല്ലാ ബസുകളിലും സ്‌ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യം ലഭ്യമാക്കുമെന്നാണ് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തും മുമ്പ് പറഞ്ഞിരുന്നത്. ഇതിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കാൻ ബിജെപി നേരത്തേ തീരുമാനിച്ചിരുന്നു. സംഭവസ്ഥലത്തെത്തിയ പോലീസ് പ്രവർത്തകരുമായി ചർച്ച നടത്തിയ ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. വിഷയത്തിൽ സർക്കാർ നിലപാട് പുനഃപരിശോധിക്കണമെന്നും ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം ശക്തമാക്കുമെന്നും ബിജെപി നേതൃത്വം മുന്നറിയിപ്പ് നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...