മലപ്പുറം : ജില്ലയില്‍ ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍. സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ജില്ലയും കടുത്ത നിയന്ത്രണങ്ങളിലേയ്ക്ക് പോകുന്നത്. ഞായറാഴ്ചകളില്‍ ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങുന്നു എന്ന പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലയില്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചത്.
വിവാഹം, മരണം, മെഡിക്കല്‍ എമര്‍ജന്‍സി, മെഡിക്കല്‍ സ്ഥാപനങ്ങള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവയെ സമ്പൂര്‍ണ ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം കോഴിക്കോട് ഞായറാഴ്ചകളിലെ ലോക്ക്ഡൗണ്‍ ഒഴിവാക്കി. ലോക്ക്ഡൗണ്‍ ഉപാധികളോടെ പിന്‍വലിക്കുന്നതായി കളക്ടര്‍ അറിയിച്ചു. ജില്ലയില്‍ രോഗവ്യാപനം താരതമ്യേന നിയന്ത്രണത്തിലായ സാഹചര്യത്തിലാണ് നടപടി. എന്നാല്‍ ജില്ലയില്‍ യാതൊരു തരത്തിലുള്ള ഒത്തു ചേരലുകളും കൂട്ടംകൂടലും അനുവദിക്കില്ല.