മലപ്പുറത്തും കോഴിക്കോടും വാക്സീൻ ക്ഷാമം ; നെയ്യാറ്റിൻകരയിൽ വാക്സീൻ കേന്ദ്രത്തിൽ തിരക്ക്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : വടക്കൻ ജില്ലകളായ കോഴിക്കോടും മലപ്പുറത്തും വാക്സീൻ ക്ഷാമം. മലപ്പുറം ജില്ലയിൽ കൊവാക്സീനും കൊവിഷീൽഡും  കൂടി ആകെ അവശേഷിക്കുന്നത് 15,000 ഡോസ് വാക്സീൻ മാത്രമാണ്. പുതിയ സ്റ്റോക്ക് വാക്സീൻ ഇനി എന്ന് എത്തുമെന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. കർശന നിയന്ത്രണങ്ങളോടെയാണ് നിലവിൽ ജില്ലയിൽ വാക്സീൻ വിതരണം ചെയ്യുന്നത്.

കോഴിക്കോട് ജില്ലയിലും വാക്സീൻ ക്ഷാമം നേരിടുന്നുണ്ട്. നിലവിൽ 5000 ഡോസ് കൊവിഷീൽഡ് വാക്സിൻ മാത്രമാണ് സ്റ്റോക്കുള്ളത്. സാധാരണ 15,000 ഡോസ് വാക്സിനാണ് ഒരു ദിവസം വിതരണം ചെയ്യുന്നത്. ഈ സ്ഥാനത്ത് ഇന്ന് മൂന്നിലൊന്ന് വാക്സീൻ മാത്രമേ വിതരണത്തിനുള്ളു. ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ വാക്സീനേഷൻ കേന്ദ്രങ്ങൾ വെട്ടിച്ചുരുക്കിയിട്ടുണ്ട്.

അതേസമയം തലസ്ഥാനത്ത് നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ വാക്സീൻ കേന്ദ്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. രണ്ടായിരത്തോളം പേരാണ് വാക്സീൻ എടുക്കാനെത്തിയത്. ടോക്കൻ ലഭിക്കാത്തവരും എത്തിയതോടെയാണ് തിരക്ക് വർധിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...