മലപ്പുറം: മലപ്പുറം ജില്ലാ കളക്ടര് കെ.ഗോപാലകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു. ഡെപ്യൂട്ടി കളക്ടര് ഉള്പ്പെടെ 22 ഉന്നത ഉദ്യോഗസ്ഥര്ക്കും രോഗം സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ സമ്പര്ക്കപട്ടികയിലുണ്ടെന്നാണ് വിവരം.
കരിപ്പൂരില് രക്ഷാപ്രവര്ത്തനത്തിന്റെ ഭാഗമായിരുന്ന കളക്ടര് നേരത്തെ തന്നെ നിരീക്ഷണത്തില് പോയിരുന്നു. രക്ഷാപ്രവര്ത്തനത്തിന് നേതൃത്വം നല്കിയ മലപ്പുറം ജില്ലാ പോലീസ് മേധാവി യു. അബ്ദുല് കരീമിന് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ഗണ്മാനും നേരത്തെ രോഗം ബാധിച്ചിരുന്നു. മലപ്പുറത്ത് വ്യാഴാഴ്ച 202 പേര്ക്കാണ് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്. നാല് ആരോഗ്യ പ്രവര്ത്തകരുള്പ്പെടെ 26 പേര്ക്ക് ഉറവിടമറിയാതെയും 158 പേര്ക്ക് നേരിട്ടുള്ള സമ്പര്ക്കത്തിലൂടെയുമാണ് രോഗബാധ.