Sunday, April 20, 2025 1:07 pm

മലപ്പുറം ജില്ലയിൽ രണ്ട് ദിവസത്തിനിടെ ‘കാപ്പ’ ചുമത്തി നാട് കടത്തിയത് നാല് പേരെ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമ (വകുപ്പ് 15) പ്രകാരം മലപ്പുറം ജില്ലയിൽ രണ്ട് ദിവസത്തിനിടെ നാട് കടത്തിയത് നാല് പേരെ. കാളികാവ് പോലീസ് സ്റ്റേഷൻ പരിധിയിൽ ചെങ്കോട്  താമസിക്കുന്ന തൊണ്ടിയിൽ വീട്ടിൽ സുഫൈൽ(30), പെരിന്തൽമണ്ണ പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട വലമ്പൂർ പണിക്കർകുന്നിൽ വീട്ടിൽ മുഹമ്മദ് ആദിൽ (25), പുത്തനങ്ങാടി ആലിക്കൽ വീട്ടിൽ ആസിഫ്(27), നിലമ്പൂർ ചക്കാലക്കുത്ത് പട്ടരാക്ക തെക്കിൽവീട്ടിൽ ശദാബ്(40) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശൂർ മേഖലാ ഡി ഐ ജി. എ അക്ബർ ഒരു വർഷത്തേക്ക് ജില്ലയിലേക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി ഉത്തരവിറക്കിയത്.

ആദിൽ പെരിന്തൽമണ്ണ, മങ്കട പോലീസ് സ്റ്റേഷൻ പരിധികളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. സുഫൈലിന്റെ പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ  ലൈംഗീകമായി പീഡിപ്പിച്ചതിന് കാളികാവ് പോലീസ് സ്റ്റേഷനിൽ മൂന്ന് കേസുകളുണ്ട്. ആസിഫിനെതിരെ പെരിന്തൽമണ്ണ, മങ്കട പോലീസ് സ്റ്റേഷൻ പരിധികളിലായി വധശ്രമം അടക്കം നിരവധി ക്രിമിനൽ കേസുകളുണ്ട്.

ശദാബിനെതിരെ ഏഴ് കേസുകളാണുള്ളത്. വീട്ടിൽ കയറി സ്ത്രീയെയും മകനെയും മർദിച്ച് ഭീഷണിപ്പെടുത്തിയ കേസ്, മധു എന്നയാളെ കാറിൽ നിന്നിറക്കി അക്രമിച്ച കേസ്, യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ് തുടങ്ങിയവയാണ് ഇയാൾക്കെതിരെയുള്ളത്.  ജില്ലാ പോലീസ് മേധാവിയുടെ മുൻകൂർ അനുമതിയോടെ മാത്രമേ ജില്ലയിൽ പ്രവേശിക്കാൻ പാടുള്ളൂ.

ഇവർ ജില്ലയിൽ പ്രവേശിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ പെരിന്തൽമണ്ണ പോലീസിനെയോ (04933 227231, 9497987170) നിലമ്പൂർ പോലീസീനെയോ (04931 220241, 9497987173 94979806717173) ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഓഫീസിലോ  (0483 2734993) അറിയിക്കണമെന്നും എസ് പി അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോൺഗ്രസ്സ് ആരെ സ്ഥാനാ‍ർത്ഥിയായി പ്രഖ്യാപിച്ചാലും വിജയിപ്പിക്കും ; ആര്യാടൻ ഷൗക്കത്ത്

0
മലപ്പുറം : പാർട്ടി എന്ത് തീരുമാനം എടുത്താലും അംഗീകരിക്കുമെന്ന് ആര്യാടൻ...

ബിജെപി നേതാക്കൾ ക്രിസ്ത്യൻ ഭവനങ്ങൾ സന്ദർശിക്കുന്നത് പൊളിറ്റിക്കൽ പ്രോഗ്രാം ആയി മാറ്റേണ്ടതില്ല : എം...

0
തിരുവനന്തപുരം : ബിജെപി നേതാക്കൾ ഇന്നും ക്രിസ്ത്യൻ ഭവനങ്ങൾ സന്ദർശിക്കുന്നുണ്ട്, അതൊരു...

കൊല്ലം ലഹരിക്കടത്ത് കേസ് ; പ്രതി നിരവധി പേരുടെ ബാങ്ക് അക്കൗണ്ടുകളും മൊബൈൽ നമ്പരും...

0
കൊല്ലം : കൊല്ലം ലഹരിക്കടത്ത് കേസ് പിടിയിലായ ബെം​ഗളൂരു...

ചോറ്റാനിക്കരയിൽ നിന്ന് കാണാതായ യുവാവിനെ കണ്ടെത്തി

0
കൊച്ചി : ചോറ്റാനിക്കരയിൽ നിന്ന് കാണാതായ തമിഴ്നാട് കാരെക്കുടി സ്വദേശിയെ കണ്ടെത്തി....