മലപ്പുറത്ത് മയക്കുമരുന്ന് സംഘം ഭീഷണിപ്പെടുത്തിയ സംഭവം ; പ്രതികളിലൊരാളെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: തുവ്വൂരിൽ മയക്കുമരുന്ന് സംഘം ക്ലബ്ബ് പ്രവർത്തകർകരെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതികളിൽ ഒരാളെ ക്ലബ്ബ് പ്രവർത്തകർ തന്നെ പോലീസിന് പിടിച്ചുനൽകി. പാണ്ടിക്കാട് സ്വദേശി പ്രജീഷ് ആണ് പിടിയിലായത്. പ്രതിയുടെ വീട്ടിലെത്തിയാണ് ക്ലബ്ബ് പ്രവർത്തകർ പിടികൂടിയത്. സംഭവത്തിൽ കേസ് കൊടുത്തിട്ടും പോലീസ് നടപടി സ്വീകരിക്കാതെ വന്നതോടെയാണ് ക്ലബ്ബ് പ്രവർത്തകർ തന്നെ പ്രതിയെ പിടികൂടിയത്. പ്രതികളെ പിടികൂടാൻ ഇനിയും പോലീസ് തയ്യാറാകുന്നില്ലെന്ന് ക്ലബ് പ്രവർത്തകർ ആരോപിച്ചു.

പ്രതികളെ പിടിക്കാൻ നിയമ തടസം ഉണ്ടെന്ന് പോലീസ് പറഞ്ഞതായും ക്ലബ് പ്രവർത്തകർ ചൂണ്ടിക്കാട്ടി. തുവ്വൂരിൽ മയക്കുമരുന്ന് സംഘത്തെ പിടികൂടിയ ക്ലബ്ബ് പ്രവർത്തകർക്ക് നേരെയായിരുന്നു വധഭീഷണി. ദിവസങ്ങൾക്ക് മുമ്പ് പ്രദേശത്തെ ലഹരി മാഫിയ സംഘത്തെ തൂവ്വൂർ ഗ്യാലക്സി ക്ലബ്ബ് പ്രവർത്തകരുടെ നേതൃത്വത്തിൽ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു. ഇതിനെത്തുടർന്നായിരുന്നു ഭീഷണി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...