മലപ്പുറം: മലപ്പുറത്ത് കൊറോണ രക്ഷക് പോളിസിയുടമക്ക് ആനുകൂല്യം നിഷേധിച്ചതിനെ തുടര്‍ന്ന് സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനിയോട് 50,000 രൂപ പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു. നഷ്ടപരിഹാരം കൂടാതെ ഇന്‍ഷൂറന്‍സ് തുകയായ 1.5 ലക്ഷം രൂപയും കോടതി ചെലവായി 5,000 രൂപ നല്‍കാനും കമ്മീഷന്‍ ഉത്തരവായി. ഊരകം കീഴമുറി സ്വദേശി വള്ളിക്കാടന്‍ കമറുദീന്‍ സമര്‍പ്പിച്ച പരാതിയിലാണ് വിധി.
പരാതിക്കാരന് കൊവിഡ് ബാധിക്കുകയും വേങ്ങര ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഹെല്‍ത്ത് സെന്ററില്‍ ചികിത്സ നടന്നിട്ടില്ലെന്നും അവിടെ സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ മാത്രമാണെന്നും പറഞ്ഞാണ് കമ്പനി ഇന്‍ഷൂറന്‍സ് തുക നിഷേധിച്ചത്. ഇന്‍ഷൂറന്‍സ് വ്യവസ്ഥ പ്രകാരം 72 മണിക്കൂര്‍ അഡ്മിറ്റ് ചെയ്തുള്ള ചികിത്സയ്ക്ക് ആനുകൂല്യം നല്‍കണം. എന്നിരിക്കെ ഹെല്‍ത്ത് സെന്ററിനെ ആശുപത്രിയായി അംഗീകരിക്കാനാവില്ലെന്ന ഇന്‍ഷുറന്‍സ് കമ്പനിയുടെ നിലപാട് സേവനത്തിലെ വീഴ്ചയാണെന്ന് കണ്ടാണ് മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ മെമ്പര്‍മാരുമായ കമ്മീഷന്റെ വിധി.