പോളിസി ഉടമക്ക് ആനുകൂല്യം നിഷേധിച്ചു ; നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മീഷൻ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മലപ്പുറത്ത് കൊറോണ രക്ഷക് പോളിസിയുടമക്ക് ആനുകൂല്യം നിഷേധിച്ചതിനെ തുടര്‍ന്ന് സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനിയോട് 50,000 രൂപ പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു. നഷ്ടപരിഹാരം കൂടാതെ ഇന്‍ഷൂറന്‍സ് തുകയായ 1.5 ലക്ഷം രൂപയും കോടതി ചെലവായി 5,000 രൂപ നല്‍കാനും കമ്മീഷന്‍ ഉത്തരവായി. ഊരകം കീഴമുറി സ്വദേശി വള്ളിക്കാടന്‍ കമറുദീന്‍ സമര്‍പ്പിച്ച പരാതിയിലാണ് വിധി.

പരാതിക്കാരന് കൊവിഡ് ബാധിക്കുകയും വേങ്ങര ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഹെല്‍ത്ത് സെന്ററില്‍ ചികിത്സ നടന്നിട്ടില്ലെന്നും അവിടെ സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ മാത്രമാണെന്നും പറഞ്ഞാണ് കമ്പനി ഇന്‍ഷൂറന്‍സ് തുക നിഷേധിച്ചത്. ഇന്‍ഷൂറന്‍സ് വ്യവസ്ഥ പ്രകാരം 72 മണിക്കൂര്‍ അഡ്മിറ്റ് ചെയ്തുള്ള ചികിത്സയ്ക്ക് ആനുകൂല്യം നല്‍കണം. എന്നിരിക്കെ ഹെല്‍ത്ത് സെന്ററിനെ ആശുപത്രിയായി അംഗീകരിക്കാനാവില്ലെന്ന ഇന്‍ഷുറന്‍സ് കമ്പനിയുടെ നിലപാട് സേവനത്തിലെ വീഴ്ചയാണെന്ന് കണ്ടാണ് മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ മെമ്പര്‍മാരുമായ കമ്മീഷന്റെ വിധി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്ത്രീകൾക്ക് എല്ലാമാസവും 2500 രൂപ സഹായം ; ഡൽഹി സർക്കാർ അംഗീകാരം നൽകിയ പദ്ധതിയുടെ...

0
ന്യൂഡൽഹി: സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപയുടെ സാമ്പത്തിക സഹായം നൽകുന്ന 'ഡൽഹി...

തീവണ്ടിയിൽ സാഹസിക പൂജ; എ.സി കോച്ചിൽ നിലവിളക്ക് കൊളുത്തിയ യാത്രികന്റെ പ്രവൃത്തിക്ക് എതിരെ വിമർശനം

0
നുഡൽഹി: യാത്രക്കാരുടെ സുരക്ഷയ്ക്ക് ഏറ്റവും അധികം മുൻഗണന നൽകേണ്ട ട്രെയിൻ കമ്പാർട്ട്മെന്റിനുള്ളിൽ...

ഓപ്പറേഷൻ തൂഫാൻ ; ലഹരി മാഫിയയുടെ അടിവേരറുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

0
തിരുവല്ല : കേരള പോലീസിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'തൂഫാൻ'...