മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ലോക്സഭാ സീറ്റില്‍ ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി എന്‍ഡിഎ സ്ഥാനാര്‍ഥിയാകും. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പി.കെ. കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ച സാഹചര്യത്തിലാണ് മലപ്പുറം ലോക്സഭാ സീറ്റില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ആറിനാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പും നടക്കുന്നത്. ഇവിടെ മുസ്ലീം ലീഗും ഇടതു മുന്നണിയും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
മലപ്പുറം ലോക്സഭാ സീറ്റില്‍ എ.പി. അബ്ദുള്ളക്കുട്ടി എന്‍ഡിഎ സ്ഥാനാര്‍ഥി
RECENT NEWS
Advertisment