ഐഫോണ്‍ വിവാദത്തില്‍ വിനോദിനി ബാലകൃഷ്ണനെതിരെ ഇ.ഡിയും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ ഐഫോണ്‍ വിവാദത്തില്‍ വിനോദിനി ബാലകൃഷ്ണനെതിരെ നീക്കവുമായി എന്‍ഫോഴ്സ്മെന്റ്. ചോദ്യം ചെയ്യലിനായി വിനോദിനിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് അയച്ചതിന് പിന്നാലെയാണ് ഇ.ഡിയും നീക്കങ്ങള്‍ ശക്തമാക്കിയത്. ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് വിനോദിനിക്ക് കിട്ടിയ ഐ ഫോണ്‍ സംബന്ധിച്ച്‌ കസ്റ്റംസ് ചോദ്യം ചെയ്യാനൊരുങ്ങിയതോടെയാണ് വിഷയത്തില്‍ ഇ ഡിയും ഇടപെടുന്നത്.

ലൈഫ് മിഷന്‍ കോഴപ്പണം ഡോളറാക്കി വിദേശത്തേക്ക് കടത്തിയതിലും ലൈഫ് മിഷന്‍ കോഴയിടപാടിലും കള്ളപ്പണം വെളുപ്പിക്കലിലും കൂടുതല്‍ ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ഇ ഡി കരുതുന്നത്. ലൈഫ് മിഷന്‍ അഴിമതിയില്‍ അതിനിര്‍ണ്ണായകമാണ് ഐ ഫോണുകള്‍. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ കുടുക്കിയതും ഈ ഐ ഫോണ്‍ തന്നെ. സന്തോഷ് ഈപ്പന്‍ സ്വപ്ന സുരേഷിന് സമ്മാനിച്ച 6 ഐ ഫോണില്‍ ഏറ്റവും വില കൂടിയ ഫോണ്‍ ആര്‍ക്കാണ് സ്വപ്ന നല്‍കിയതെന്ന ചോദ്യം അവസാനിക്കുന്നത് കോടിയേരി ബാലകൃഷ്ണന്റെ  ഭാര്യ വിനോദിനിയിലാണ്.

ഫോണ്‍ കണ്ടെത്താനായില്ലെങ്കിലും ഐഎംഇഐ നമ്പര്‍ ഉപയോഗിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ഫോണ്‍ ഉപയോഗിച്ചിരുന്നത് വിനോദിനിയാണെന്ന് കസ്റ്റംസ് തിരിച്ചറിഞ്ഞത്. ഫോണില്‍ ഉപയോഗിച്ച സിമ്മില്‍ നിന്നും ആരെയൊക്കെ വിളിച്ചു, എവിടെയെല്ലാം പോയി എന്നത് ‘കോള്‍ പാറ്റേണ്‍ അനാലിസിസിലൂടെയും’ ‘ടവര്‍ പാറ്റേണ്‍ അനാലിസിസിലൂടെയും’ കണ്ടെത്താനാകും. അതുകൊണ്ട് തന്നെ ഈ ആരോപണം അത്രവേഗം നിഷേധിക്കാന്‍ കോടിയേരിയുടെ കുടുംബത്തിനാകില്ല.

സ്വപ്നയ്ക്ക് സന്തോഷ് നല്‍കിയ ഫോണ്‍ എങ്ങനെയാണ് വിനോദിനിയുടെ കൈവശമെത്തിയതെന്ന ചോദ്യത്തില്‍ തെളിയുന്നത് മറ്റൊരു സംഗതിയാണ്. ബിനീഷിന് സ്വപ്‌നാ സുരേഷുമായി അടുപ്പമുണ്ടായിരുന്നുവെന്നും സ്വപ്ന ബിനീഷിന് നല്‍കിയ ഫോണ്‍ ബിനീഷ് ആണ് അമ്മയ്ക്ക് നല്‍കിയതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. യുഎഇ കോണ്‍സുലേറ്റിലെ ചില കരാറുകള്‍ ഏറ്റെടുത്തിരുന്നത് ബിനീഷിന്റെ കൂടി ബിനാമി സ്ഥാപനമായി കേന്ദ്ര ഏജന്‍സികള്‍ വിലയിരുത്തുന്ന കാര്‍ പാലസ് ഉടമയുടെ കമ്പിനിയാണ്. ഈ ബന്ധം വഴിയാകാം മൊബൈല്‍ ഫോണ്‍ വിനോദിനിയിലേക്ക് എത്തിയതെന്നാണ് കരുതുന്നത്.

മയക്കുമരുന്ന് കേസിലും കള്ളപ്പണം വെളുപ്പിച്ച കേസിലും പരപ്പന അഗ്രഹാരയില്‍ അഴിയെണ്ണുന്ന ബിനീഷിന് സ്വര്‍ണ്ണ കടത്തിലും ലൈഫ് മിഷന്‍ കോഴയിലും പങ്കുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. വിഷയത്തില്‍ കേന്ദ്ര ഏജന്‍സികള്‍ ബിനീഷിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ വിനോദിനിയെ ചോദ്യം ചെയ്യുക എന്നത് നിര്‍ണ്ണായകമാണ്. തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലില്‍ കള്ളം പറഞ്ഞാല്‍ കോടിയേരിയുടെ ഭാര്യയും അഴിക്കുള്ളിലേക്ക് പോകേണ്ടി വരും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...

യുക്രൈനില്‍ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയന്‍റെ മൃതദേഹം വീട്ടിലെത്തിച്ചു

0
കാസർകോട്: യുക്രൈനില്‍ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി അഖിൽ...