സൗദി : സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. മലപ്പുറം പറമ്പില്‍ പീടികക്കടുത്ത് പെരുവള്ളൂര്‍ സ്വദേശി തൊണ്ടിക്കോടന്‍ അബ്ദുല്‍ റസാഖ് (49), ഭാര്യ ഫാസില, മകള്‍ ഫാത്തിമ റസാന്‍ എന്നിവരാണ് മരിച്ചത്. മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി ജിദ്ദയിലേക്ക് തിരിച്ച് വരുന്ന വഴിയായിരുന്നു അപകടം സംഭവിച്ചത്. മക്ക-മദീന ഹൈവേയില്‍ ജിദ്ദക്കും മദീനക്കും ഇടയില്‍ അംന എന്ന സ്ഥലത്ത് വെച്ചായിരുന്നു സംഭവം. മരണപ്പെട്ട അബ്‍ദുല്‍ റസാഖ് താഇഫിലാണ് ജോലി ചെയ്തിരുന്നത്.
സൗദി അറേബ്യയില്‍ വാഹനാപകടം ; മൂന്ന് മലയാളികള്‍ മരിച്ചു
RECENT NEWS
Advertisment