പത്തനംതിട്ടയില്‍ ഇന്ന് 208 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഡിസംബര്‍ 05

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 208 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശത്തുനിന്നു വന്നവരും 12 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 190 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 44 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (കരുവാറ്റ, പറക്കോട്, കണ്ണംകോട്, മൂന്നാളം, അടൂര്‍, ആനന്ദപ്പളളി) 24
2 പന്തളം (കുരമ്പാല, പന്തളം) 3
3 പത്തനംതിട്ട (വലഞ്ചുഴി, കുമ്പഴ, പത്തനംതിട്ട) 13
4 തിരുവല്ല (തിരുവല്ല, തിരുമൂലപുരം, പാലിയേക്കര, മഞ്ഞാടി) 8
5 ആറന്മുള 1
6 അയിരൂര്‍ (തടിയൂര്‍, കൈതകോടി, അയിരൂര്‍) 4
7 ചെറുകോല്‍ (കീക്കൊഴൂര്‍) 2
8 ഏറത്ത് (വടക്കടത്തുകാവ്, പുതുശേരിഭാഗം) 7
9 ഇലന്തൂര്‍ (ഇലന്തൂര്‍) 2
10 ഏനാദിമംഗലം (പൂതങ്കര, ഇളമണ്ണൂര്‍, മാരൂര്‍) 9
11 ഇരവിപേരൂര്‍ (വളളംകുളം, ഇരവിപേരൂര്‍, കോഴിമല) 3
12 ഏഴംകുളം (നെടുമണ്‍, തേപ്പുപാറ, മാങ്കൂട്ടം) 6
13 എഴുമറ്റൂര്‍ 1
14 കടമ്പനാട് (മണ്ണടി, തുവയൂര്‍ സൗത്ത്, നെല്ലിമുകള്‍, കടമ്പനാട്) 15
15 കടപ്ര (വളഞ്ഞവട്ടം) 2
16 കലഞ്ഞൂര്‍ (അതിരുങ്കല്‍, കലഞ്ഞൂര്‍) 4
17 കൊടുമണ്‍ (കൊടുമണ്‍, ഇടത്തിട്ട, അങ്ങാടിക്കല്‍ നോര്‍ത്ത്) 5
18 കോയിപ്രം (നെല്ലിമല, കുമ്പനാട്, പൂല്ലാട്) 6
19 കോന്നി (അതുമ്പുംകുളം, മങ്ങാരം, കോന്നി) 4
20 കൊറ്റനാട് 1
21 കോട്ടാങ്ങല്‍ (വായ്പ്പൂര്‍, പാടിമണ്‍) 2
22 കോഴഞ്ചേരി (കോഴഞ്ചേരി) 2
23 കുളനട (മാന്തുക, തുമ്പമണ്‍ താഴം) 3
24 കുന്നന്താനം 1
25 കുറ്റൂര്‍ (തലയാര്‍, വെണ്‍പാല, കുറ്റൂര്‍) 5
26 മല്ലപ്പളളി (മല്ലപ്പളളി വെസ്റ്റ് കീഴ്‌വായ്പ്പൂര്‍) 5
27 മൈലപ്ര (മൈലപ്ര) 2
28 നെടുമ്പ്രം (നെടുമ്പ്രം) 5
29 ഓമല്ലൂര്‍ (വാഴമുട്ടം) 2
30 പള്ളിക്കല്‍ (പളളിക്കല്‍, പഴകുളം, മുണ്ടപ്പളളി, തെങ്ങമം, പെരിങ്ങനാട്, പാറക്കൂട്ടം) 7
31 പന്തളം-തെക്കേക്കര (പറന്തല്‍, തട്ടയില്‍, പാറക്കര, മാമ്മൂട്) 10
32 പെരിങ്ങര (ആലംതുരുത്തി, മേപ്രാല്‍, ചാത്തങ്കേരി) 5
34 പ്രമാടം (വി-കോട്ടയം) 3
35 പുറമറ്റം 1
36 റാന്നി 1
37 റാന്നി പഴവങ്ങാടി 1
38 റാന്നി പെരുനാട് (പമ്പ, പൂനംകര) 12
39 സീതത്തോട് (കൊച്ചുകോയില്‍, സീതത്തോട്) 3
40 തണ്ണിത്തോട് (തണ്ണിത്തോട്, കരിമാന്‍തോട്) 3
41 തോട്ടപ്പുഴശേരി 1
42 തുമ്പമണ്‍ (തുമ്പമണ്‍) 2
43 വടശേരിക്കര 1
44 വളളിക്കോട് (വാഴമുട്ടം ഈസ്റ്റ്, കുടമുക്ക്, വളളിക്കോട്) 5
45 വെച്ചൂച്ചിറ (ചാത്തന്‍തറ, വെണ്‍കുറുഞ്ഞി, മണ്ണിടശാല) 6

ജില്ലയില്‍ ഇതുവരെ ആകെ 21523 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 17552 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 1) നവംബര്‍ 30ന് രോഗബാധ സ്ഥിരീകരിച്ച അടൂര്‍ സ്വദേശി (54) ഡിസംബര്‍ അഞ്ചിന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 105 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ 24 പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 189 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 19140 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2254 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2134 പേര്‍ ജില്ലയിലും 120 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 140
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 21
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 96
4 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 150
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 137
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 59
7 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 74
8 നെടുമ്പ്രം സിഎഫ്എല്‍ടിസി 63
9 മല്ലപ്പളളി സിഎഫ്എല്‍ടിസി 64
10 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1053
11 സ്വകാര്യ ആശുപത്രികളില്‍ 89
ആകെ 1946

ജില്ലയില്‍ 4221 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2313 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4112 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 93 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 128 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 10646 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 122328, 899, 123227.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 105493, 1088, 106581.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 5460, 230, 5690.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 4125, 28, 4153.
6 സി.ബി.നാറ്റ് പരിശോധന 294, 4, 298.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 238185, 2249, 240434.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1629 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3878 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2022 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.49 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.37 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 62 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 121 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1387 കോളുകള്‍ നടത്തുകയും ഒന്‍പതു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...